കേരളം

സോഫ്റ്റ് വെയർ ഹാക്ക് ചെയ്ത് വിമാന ടിക്കറ്റ് വിറ്റു; 25 ലക്ഷം രൂപ തട്ടിയ 19കാരൻ പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സോഫ്റ്റ് വെയർ ഹാക്ക് ചെയ്ത് വിമാന ടിക്കറ്റുകൾ വിൽപന നടത്തി പണം തട്ടിയ സംഘത്തിലെ ഒരാൾ പിടിയിൽ. 19 കാരനായ കോൽക്കത്ത സ്വദേശി ഷിതിജ് ഷോ ആണ് പിടിയിലായത്.

കാക്കനാട് കിൻഫ്ര പാർക്കിലെ ഐടി കമ്പനി ട്രാവൽ ഏജൻസിക്ക് ഉണ്ടാക്കി നൽകിയ സോഫ്റ്റ് വെയർ ആണ് ഷിതിജ് ഹാക്ക് ചെയ്തത്. ട്ര‌ാവ‌ൽ ഏജൻസിയുടെ വെബ്സെെറ്റിൽ കയറി ഇയാൾ ടിക്കറ്റ് വിൽപന നടത്തിയിരുന്നതായി‌ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.  ട്രാവൻ ഏജൻസിയുടെ ഉദ്യോ​ഗസ്ഥനാണെന്ന് അവകാശപ്പെട്ടാണ് ഇയാൾ ടിക്കറ്റ് വിൽപന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. 25 ലക്ഷം രൂപയോളമാണ് ഇയാൾ ഇതുവഴി നേടിയത്.

ഷിതിജ് നൽകിയ ടിക്കറ്റിൽ യാത്രചെയ്ത കൊൽക്കത്ത സ്വദേശികളെ ചോദ്യം ചെയ്തപ്പോൾ കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന ചുട്ടി ചുട്ടി എന്ന ട്രാവൽ ഏജൻസിയിൽ നിന്നാണ് ടിക്കറ്റ് നൽകിയതെന്ന് ഇവർ പറഞ്ഞു.  ചുട്ടി ചുട്ടി ഉടമസ്ഥൻ അലോക് രഞ്ജൻ മണ്ഡൽ ആണ് ഹണി എന്ന് പേരുള്ള ഷിതിജിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകിയത്. 20ശതമാനം വിലക്കുറച്ച് നൽകാമെന്ന് പറഞ്ഞാണ് ഷിതിജ് അലോക്കിനെ സമീപിച്ചതെന്നും കണ്ടെത്തി. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്