കേരളം

കൊച്ചി മെട്രോ പുതിയ ദൂരങ്ങളിലേക്ക് ; തൈക്കൂടം -പേട്ട റൂട്ടില്‍ ഇന്ന് പരീക്ഷണ ഓട്ടം, ജാഗ്രതാ നിര്‍ദേശം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി മെട്രോ പുതിയ ദൂരം കീഴടക്കാനൊരുങ്ങുകയാണ്. മെട്രോയുടെ തൈക്കൂടത്തു നിന്നും പേട്ടയിലേക്കുള്ള പാതയില്‍ പരീക്ഷണ ഓട്ടം ഇന്ന് നടക്കും. രാവിലെ ഏഴു മുതല്‍ ഒമ്പതു വരെയാണ് പരീക്ഷണ ഓട്ടം നടക്കുക. ഇതിന്റെ ഭാഗമായി തെക്കൂടം-പേട്ട സെക്ഷനിലെ തേഡ് റെയിലിലും അനുബന്ധ കേബിളുകളിലും പുലര്‍ച്ചെ മുതല്‍ വൈദ്യുതി കടത്തിവിട്ടു.

പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മെട്രോ അധികൃതര്‍ നിര്‍ദേശിച്ചു. തൈക്കൂടം-പേട്ട സെക്ഷനില്‍ സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പ്രധാന നടപടിയാണ് പരീക്ഷണ ഓട്ടം. മാര്‍ച്ച് 31 ന് മുമ്പായി പേട്ടയിലേക്ക് സര്‍വീസ് നടത്താനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ റൂട്ടിലെ 90 ശതമാനം സിവില്‍ ജോലികളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. സിഗ്നലിങ് ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. കഴിഞ്ഞവര്‍ഷം സെപ്തംബറിലാണ് മഹാരാജാസ് കോളജില്‍ നിന്നും തൈക്കൂടത്തേക്ക് മെട്രോ സര്‍വീസ് ആരംഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം