കേരളം

ജ്യോത്സ്യൻ ചമഞ്ഞു കൈക്കലാക്കിയത് 32 ലക്ഷത്തോളം, സ്ത്രീകളുടെ ആഭരണങ്ങളടക്കം തട്ടി; ഒടുവിൽ പിടിയിൽ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജ്യോത്സ്യൻ ചമഞ്ഞു സ്ത്രീകളുടെ ആഭരണങ്ങളടക്കം കൈക്കലാക്കി  32 ലക്ഷം രൂപയോളം തട്ടിയെടുത്തയാൾ പിടിയിൽ.  മണ്ണന്തല സ്വദേശി അജിത് കുമാറാണു പിടിയിലായത്. സർക്കാർ–അർധ സർക്കാർ  സ്ഥാപനങ്ങളിൽ  ജോലി വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയത്. 

സൗഹൃദം സ്ഥാപിച്ച ശേഷം ജോത്സ്യൻ ആണെന്ന് വിശ്വസിപ്പിക്കുകയും വീട്ടിലെത്തുന്നവരുടെ ഭാവി കാര്യങ്ങൾ പ്രവചിക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി. പ്രത്യേകതരം രത്നങ്ങൾ വച്ചു നൽകാമെന്നു പറഞ്ഞു ആഭരണങ്ങൾ ഊരി വാങ്ങി വിൽപന നടത്തുകയാണ് ഇയാൾ ചെയ്തിരുന്നത്. വിൽപനയ്ക്ക് ശേഷം സ്ഥലംവിടും. പൊലീസ് പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി