കേരളം

റോഡില്‍ തുപ്പി; അഞ്ചുപേര്‍ക്ക് പിഴ 

സമകാലിക മലയാളം ഡെസ്ക്

സുല്‍ത്താന്‍ ബത്തേരി: പൊതു ഇടങ്ങളില്‍ തുപ്പുന്നവര്‍ക്കെതിരെ ബത്തേരി നഗരസഭ നടപടികളെടുത്തു തുടങ്ങി. റോഡില്‍ തുപ്പിയ 5 പേര്‍ക്കും പരിസരം തുപ്പി വൃത്തികേടാക്കിയതിനു മൂന്ന് മുറുക്കാന്‍ കടകള്‍ക്കുമാണ് ഇന്നലെ പിഴയിട്ടത്. പൊലീസും നഗരസഭ ആരോഗ്യ വിഭാഗവും ചേര്‍ന്നാണു പരിശോധന നടത്തുന്നത്.

നഗരസഭാ പരിധിയില്‍ പൊതുസ്ഥലത്ത് തുപ്പുകയോ മൂത്രമൊഴിക്കുകയോ ചെയ്താല്‍ ഇന്നലെ മുതല്‍ പിഴ ഈടാക്കുമെന്ന് നഗരസഭ മൂന്‍കൂട്ടി അറിയിച്ചിരുന്നു.ബസ് സ്റ്റാന്‍ഡ് പരിസരത്ത് തുടര്‍ച്ചയായി 5 തവണ കാര്‍ക്കിച്ചു തുപ്പിയപ്പോഴാണ് ഒരാളെ പൊലീസ് പിടികൂടിയത്. പൊലീസ് ചുമത്തുന്ന കേസില്‍ കുറഞ്ഞത് 2000 രൂപ പിഴ ഒടുക്കേണ്ടി വരും. നഗരസഭയാണ് ചുമത്തുന്നതെങ്കില്‍ 500 രൂപയാണു പിഴ.ബത്തേരി ടൗണില്‍ പഴയ സ്റ്റാന്‍ഡ്, ചുങ്കം, എംജി റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലായിരുന്നു ഇന്നലെ പരിശോധന.

നഗരസഭ നല്‍കിയ മുന്നറിയിപ്പ് നോട്ടിസ് വകവക്കാതെ മുറുക്കാന്‍ ചില്ലറയായി വില്‍പന നടത്തുകയും മുറുക്കാന്‍ കടയുടെ മുന്‍വശം തുപ്പി വൃത്തികേടാക്കിയതിനുമാണു കടകള്‍ക്കെതിരെ നടപടി. വരും ദിവസങ്ങളിലും തുടര്‍ച്ചയായി ടൗണില്‍ പരിശോധന നടത്തുമെന്നു നഗരസഭാ അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ