കേരളം

തീവ്രവാദത്തിന്റെ കണ്ണാടിയിലൂടെ നോക്കുന്നതുകൊണ്ടാണ് കെ സുരേന്ദ്രന് ലീഗുകാര്‍ തീവ്രവാദികളായി തോന്നുന്നത്; എം കെ മുനീര്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തീവ്രവാദത്തിന്റെ കണ്ണാടിയിലൂടെ നോക്കുന്നത് കൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെസുരേന്ദ്രന് മുസ്ലീം ലീഗുകാര്‍ തീവ്രവാദികളായി തോന്നുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍. കണ്ണ് മഞ്ഞയായവര്‍ക്ക് എല്ലാം മഞ്ഞയായി തോന്നുന്നത് പോലെയാണതെന്നും അദ്ദേഹം പറഞ്ഞു.

ഷഹീന്‍ബാഗ് സമര മാതൃകയില്‍ കോഴിക്കോട് നടക്കുന്ന സമരം തീവ്രവാദികളാണ് നടത്തുന്നതെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കുകായിരുന്നു അദ്ദേഹം. സുരേന്ദ്രന്റെ പ്രസ്താവാനയ്ക്ക് എതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി കെ ഫിറോസ് കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.  ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്തിരിക്കുന്നയാളാണ് കെ സുരേന്ദ്രന്‍ എന്നായിരുന്നു ഫിറോസിന്റെ പരാമര്‍ശം.

ഷഹിന്‍ ബാഗ് അനുകൂല മരപ്പന്തല്‍ പൊളിക്കണമെന്ന കാര്യത്തില്‍ ബി ജെ പി ക്കും സി പി എമ്മിനും ഒരേ നിലപാടാണ്. പിണറായി വിജയനും നരേന്ദ്ര മോദിയും ഈ വിഷയത്തില്‍ സയാമീസ് ഇരട്ടകളെ പോലെയാണെന്നും മുനീര്‍ പറഞ്ഞു.

ലോക കേരള സഭ ധൂര്‍ത്താണെന്ന് യു ഡി എഫ് നേരത്തെ പറഞ്ഞിരുന്നു.അത് ശരിയാണെന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നതെന്നും കോഴിക്കോട് ഷഹീന്‍ ബാഗ് സ്‌ക്വയറിലെത്തിയ മുനീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബാങ്കില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

കൊല്ലത്ത് രാത്രിയും മഴ തുടരും; ഒൻപതു ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്ക് സാധ്യത

തനിക്കും കുടുംബത്തിനും നേരെ സൈബർ ആക്രമണം, കോൺസിൽ യോ​ഗത്തിൽ വിതുമ്പി മേയർ; ഡ്രൈവര്‍ക്കെതിരെ പ്രമേയം

ഇടവിട്ട മഴയും അമിതമായ ചൂടും പകര്‍ച്ചവ്യാധികള്‍ക്ക് സാധ്യത; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി