കേരളം

കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം 

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കിണറ്റില്‍ വീണ വളര്‍ത്തു കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ വീട്ടമ്മ മരിച്ചു. കോഴിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ വീട്ടമ്മ കിണറ്റിലേക്ക് വീഴുകയായിരുന്നു. 

പാലക്കാട് കോട്ടായി കമ്പക്കുളം വീട്ടില്‍ രാജേഷിന്റെ ഭാര്യ ശോഭനയാണ് മരിച്ചത്. അപകടം നടക്കുമ്പോള്‍ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഭര്‍ത്താവ് വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ശോഭനയെ കാണാതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

അഗ്നരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പരിശോധനയില്‍ കിണറ്റില്‍ വീണ കോഴിയെ രക്ഷിക്കാന്‍ ഉപയോഗിച്ച കൊട്ടയും കണ്ടെത്തി. ഇതോടെയാണ് കോഴിയെ രക്ഷിക്കാനുള്ള ശ്രമത്തിന് ഇടയിലാവാം അപകടം പിണഞ്ഞത് എന്ന് വ്യക്തമായത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു