കേരളം

മിമിക്രി താരത്തെ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി റോഡരികില്‍ തള്ളി;  വിചാരണ നേരിട്ട് കാമുകിയും കൂട്ടുപ്രതികളും

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മിമിക്രി താരവും സെയില്‍സ്മാനുമായ ചങ്ങനാശ്ശേരി മുങ്ങോട്ടുപുതുപ്പറമ്പില്‍ ലെനീഷിനെ (31) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അഡീഷണല്‍സ് സെഷന്‍സ്4 ജില്ലാ ജഡ്ജി വി.ബി. സുജയമ്മ മുമ്പാകെ തുടങ്ങി. ലെനീഷിനെ കൊലപ്പെടുത്തി മൃതദേഹം ആസിഡ് ഒഴിച്ചു മുഖം വികൃതമാക്കിയശേഷം ചാക്കില്‍ക്കെട്ടി റോഡരികില്‍ തള്ളുകയായിരുന്നു.

2013 നവംബര്‍ 23 നായിരുന്നു സംഭവം. ലെനീഷിന്റെ കാമുകിയും എസ്എച്ച് മൗണ്ടിനുസമീപം നവീന്‍ ഹോം നഴ്‌സിങ് സ്ഥാപന ഉടമയുമായ തൃക്കൊടിത്താനം കടമാന്‍ചിറ പാറയില്‍ പുതുപ്പറമ്പില്‍ ശ്രീകല, ക്വട്ടേഷന്‍ സംഘാംഗങ്ങളായ മാമ്മൂട് കണിച്ചുകുളം വെട്ടിത്താനം ഷിജോ സെബാസ്റ്റ്യന്‍, ദൈവംപടി ഗോപാലശേരില്‍ ശ്യാംകുമാര്‍, വിത്തിരിക്കുന്നേല്‍ രമേശന്‍ എന്നിവര്‍ ചേര്‍ന്നു ലെനീഷിനെ കൊലപ്പെടുത്തുകയും കൊച്ചുതോപ്പ് പാറാംതോട്ടത്തില്‍ മനുമോന്റെ സഹായത്തോടെ ഓട്ടോയില്‍ മൃതദേഹം കൊണ്ടുപോയി ഒളിപ്പിക്കുകയും ചെയ്തുവെന്നാണു കേസ്.

പാമ്പാടി കുന്നേല്‍പ്പാലത്തിനു സമീപം ചാക്കില്‍കെട്ടി ഉപേക്ഷിക്കപ്പെട്ട നിലയിലാണു മൃതദേഹം കണ്ടെത്തിയത്. രണ്ടുദിവസത്തിനുള്ളില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച മൂന്നുസാക്ഷികളെയാണ് വിസ്തരിച്ചത്. അഞ്ചാംപ്രതി മനുമോനെ പ്രോസിക്യൂഷന്‍ കേസില്‍ മാപ്പുസാക്ഷിയാക്കിയിരുന്നു.

ഇയാള്‍ കോടതിയില്‍ ഹാജരായി പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമയായ കൃഷ്ണന്‍കുട്ടിയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. മൃതദേഹം കണ്ടതായി പൊലീസിനെ അറിയിച്ച ജയകൃഷ്ണനും കോടതിയില്‍ മൊഴി നല്‍കി. പ്രോസിക്യൂഷനുവേണ്ടി പ്രോസിക്യൂട്ടര്‍ അഡ്വ. ഗിരിജ ബിജു ഹാജരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്