കേരളം

റാഗിങ്ങിനെ എതിര്‍ത്തു, എഞ്ചിനിയറിംഗ് കോളെജില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദനം; കര്‍ണപുടം പൊട്ടി 

സമകാലിക മലയാളം ഡെസ്ക്

കുറ്റിപ്പുറം: ക്രൂരമായ റാഗിങ്ങിന് വിധേയമായ വിദ്യാര്‍ഥിയുടെ കര്‍ണപുടം പൊട്ടി. എംഇഎസ് എഞ്ചിനിയറിങ് കോളെജ് ഹോസ്റ്റലിലെ റാഗിങ്ങില്‍ വയനാട് സ്വദേശിയും ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ അബ്ദുല്ല യാസ്(19)നാണ് പരിക്കേറ്റത്. 

ഹോസ്റ്റലിലെ ശുചിമുറി വൃത്തിയാക്കുന്നതിന് ഇടയിലാണ് യാസിന് സിനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനമേറ്റത്. ഇടത് ചെവിയുടെ കേള്‍വി ശക്തിയാണ് യാസിന് നഷ്ടമായത്. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ഥി. 

സംഭവത്തില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ മുഹമ്മദ് ഫാഹിദ്(21), മുഹമ്മദ് ആദില്‍(21), മുഹമ്മദ് നൂര്‍ഷിദ്(22), ഹഫീസ്(21), അബീദ്(22) എന്നിവരെ കുറ്റിപ്പുറം പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. 

ശുചി മുറിയിലെ ക്ലോസറ്റ് വൃത്തിയാക്കാനും, തറ തുടക്കാനും യാസിനോട് സീനിയര്‍ വിദ്യാര്‍ഥികള്‍ നിര്‍ദേശിച്ചു. ജോലി ചെയ്യുന്നതിന് ഇടയില്‍ പ്രതിഷേധിച്ച യാസിനെ സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിച്ച് മര്‍ദിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ