കേരളം

സെന്‍കുമാറിന് എന്‍ഡിഎയുമായി ബന്ധമില്ല, ബിഡിജെഎസ് തുഷാറിന്റെ നേതൃത്വത്തിലുള്ളത്: വി മുരളീധരന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ബിഡിജെഎസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ രംഗത്തുവന്ന സുഭാഷ് വാസുവിനെ തള്ളി കേന്ദ്രമന്ത്രി വി മുരളീധരന്‍. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസാണ് എന്‍ഡിഎ ഘടകകക്ഷിയെന്ന് മുരളീധരന്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശനും തുഷാറിനുമെതിരെ സുഭാഷ് വാസുവിനൊപ്പം രംഗത്തുവന്ന ടിപി സെന്‍കുമാറിന് എന്‍ഡിഎയുമായി ബന്ധമൊന്നുമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ബിഡിജെഎസിന്റെ നേതൃത്വം സംബന്ധിച്ച് എന്‍ഡിഎയില്‍ സംശയമില്ലെന്ന് മുരളീധരന്‍ പറഞ്ഞു. സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ബിഡിജെഎസിനു നല്‍കിയതാണ്. പാര്‍ട്ടി കത്തു നല്‍കിയാല്‍ ചെയര്‍മാന്‍ സ്ഥാനത്തു നിന്നു സുഭാഷ് വാസുവിനെ മാറ്റുന്ന കാര്യം പരിഗണിക്കേണ്ടി വരും- മുരളീധരന്‍ വ്യക്തമാക്കി. ടിപി സെന്‍കുമാറിനു എന്‍ഡിഎയുമായി ബന്ധമില്ലെന്നും മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വസതിയിലെത്തിയ മുരളീധരന്‍ വെള്ളാപ്പള്ളി നടേശനും തുഷാര്‍ വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു; 87.98 ശതമാനം വിജയം

ഡല്‍ഹിക്ക് പിന്നാലെ ജയ്പൂരിലെ സ്‌കൂളുകള്‍ക്കും ബോംബ് ഭീഷണി; വിദ്യാര്‍ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

'കളവുകൾക്കു മേൽ കളവുകൾ പറഞ്ഞ് ടൊവിനോ ന്യായീകരിക്കുന്നു: സിനിമയോട് കൂറുണ്ടെങ്കിലും യൂട്യൂബിലെങ്കിലും റിലീസ് ചെയ്യൂ'

രാജ്യത്തിനു സ്വാതന്ത്ര്യം ലഭിച്ചത് 2014ല്‍ തന്നെ, 1947ല്‍ എന്തുകൊണ്ട് ഇന്ത്യയെ ഹിന്ദു രാജ്യമായി പ്രഖ്യാപിച്ചില്ല?: കങ്കണ റണാവത്ത്

കൊല്‍ക്കത്തയ്ക്ക് പിന്നില്‍ ആരൊക്കെ? രാജസ്ഥാന് 2 കളി നിര്‍ണായകം, ചെന്നൈക്ക് ആര്‍സിബി കടമ്പ