കേരളം

മന്ത്രിയുടെ വാഹനം ബ്ലോക്കില്‍ കുരുങ്ങി, പൊലീസിനോട് കയര്‍ത്ത് എംഎല്‍എ, ആദ്യം റോഡ് നന്നാക്കൂ എന്ന് നാട്ടുകാര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മൂവാറ്റുപുഴയില്‍ മന്ത്രിയുടെ വണ്ടി ബ്ലോക്കില്‍ കുടുങ്ങിയതിന് പൊലീസുകാര്‍ക്ക് എംഎല്‍എയുടെ ശകാരം. മന്ത്രി വി എസ് സുനില്‍കുമാറിന്റെ വാഹനം ബ്ലോക്കില്‍ കുടുങ്ങിയതിന് സ്ഥലം എംഎല്‍എ എല്‍ദോ എബ്രഹാമാണ് പൊലീസുകാരെ ശകാരിച്ചത്. റോഡ് നന്നാക്കാത്തതിന് പൊലീസിനെ കുറ്റപ്പെടുത്തരുതെന്നായിരുന്നു കേട്ടുനിന്നവരുടെ പ്രതികരണം.

മൂവാറ്റുപുഴ കീച്ചേരിപ്പടിയില്‍ ശനിയാഴ്ച വൈകീട്ടാണ് സംഭവം. കോതമംഗലത്ത് നിന്ന് വാഴക്കുളത്തേക്ക് പോകേണ്ട മന്ത്രി വി എസ് സുനില്‍കുമാറിന്റെ വാഹനമാണ് ബ്ലോക്കില്‍പ്പെട്ടത്. അനുവദനീയമായ റൂട്ടിലൂടെ മാത്രമേ വിഐപികളുടെ വാഹനം കൊണ്ടുപോകാവൂ എന്നാണ് ചട്ടം. അതിനാല്‍ ബ്ലോക്ക് മാറ്റുകയല്ലാതെ പൊലീസിന്റെ മുന്‍പില്‍ മറ്റു വഴികള്‍ ഒന്നും ഉണ്ടായിരുന്നില്ല.

കീച്ചേരിപ്പടിയില്‍ വണ്‍വേ റോഡ് കട്ടവിരിക്കുന്നതിനാല്‍ തടിലോറിയടക്കം പ്രധാന നിരത്തിലൂടെയാണ് പോയത്. ഇതാണ് വഴി തടസ്സപ്പെടാന്‍ ഇടയായത്.അതേസമയം ബ്ലോക്ക് ഒഴിവാക്കാന്‍ പൊലീസ് ശ്രമിക്കാത്തത് ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ വിശദീകരിച്ചു. തിരക്കേറിയ സമയത്ത് വാഹനങ്ങള്‍ തിരിച്ചുവിടാന്‍ പൊലീസ് വേണ്ടത്ര ജാഗ്രത കാണിക്കാത്തത് ചോദിക്കുകയാണ് ചെയ്തതെന്നും സാധാരണ യാത്രക്കാര്‍ക്കും കിട്ടേണ്ട സേവനമാണിതെന്നും എംഎല്‍എ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത