കേരളം

കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ്: പരീക്ഷയുടെ ഔദ്യോഗിക ഉത്തര സൂചിക പ്രസിദ്ധീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിഎസ്‌സി ശനിയാഴ്ച നടത്തിയ കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് തസ്തികയിലേക്കുളള പ്രാഥമിക പരീക്ഷയുടെ ഔദ്യോഗിക ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് പിഎസ്‌സിയുടെ keralapsc.gov.in എന്ന വെബ്‌സൈറ്റിലെ DOWNLOADS > ANSWER KEY ലിങ്കില്‍നിന്നും ഉത്തരസൂചിക ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ഒരുമാസത്തിനകം പരീക്ഷയുടെ മൂല്യനിര്‍ണയം നടത്തുമെന്ന് നേരത്തെ പിഎസ്‌സി അറിയിച്ചിരുന്നു. നാലുലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

രണ്ട് പേപ്പറുകളായിരുന്നു കെഎഎസ് പ്രാഥമിക പരീക്ഷയ്ക്ക് ഉണ്ടായിരുന്നത്. രണ്ടിനും പരമാവധി നൂറുവീതം മാര്‍ക്കാണുള്ളത്. കൂടുതല്‍ മാര്‍ക്ക് നേടുന്ന 5000ത്തിനും 6000ത്തിനും ഇടയ്ക്ക് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യപരീക്ഷയ്ക്ക് യോഗ്യത നേടും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്