കേരളം

ഫെയ്‌സ്ബുക്ക് ലൈക്ക് കൂട്ടുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല; തോമസ് ഐസക് സര്‍ സിപിയെക്കാള്‍ വലിയ ഏകാധിപതി, പരസ്യ വിമര്‍ശനവുമായി സിപിഐ

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ധനം, കയര്‍ വകുപ്പ് മന്ത്രി തോമസ് ഐസക്കിന് എതിരെ സിപിഐ. ഫെയ്‌സ്ബുക്ക് ലൈക്ക് കൂട്ടുന്നതല്ലാതെ കയര്‍ മേഖലയ്ക്കായി മന്ത്രി ഒന്നും ചെയ്യുന്നില്ലെന്ന് സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. സര്‍ സിപിയെക്കാള്‍ വലിയ ഏകാധിപതിയാണ് ഐസക് എന്ന് ആഞ്ചലോസ് തുറന്നടിച്ചു. 

കയര്‍പിരി തൊഴിലാളികള്‍ക്ക് 600 രൂപ വേതനം ഉറപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടും 350 രൂപയാണ് ഇപ്പോഴും കൂലി. ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട് ഭരണം നടത്തുന്ന ആളായി തോമസ് ഐസക് മാറിയെന്നും അദ്ദേഹം വിമര്‍ശിച്ചു. കയര്‍ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് എഐടിയുസി നടത്തിയ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കയര്‍ തൊഴിലാളികളെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിസന്ധിയുടെ നടുവിലാണ് കയര്‍ മേഖല. ഫാക്ടറികള്‍ ഓരാന്നായി പൂട്ടുകയാണ്. മിനിമം കൂലിപോലും നല്‍കുന്നില്ല. മേഖലയെ തകര്‍ക്കുന്ന നടപടികളുമായി മന്ത്രി മുന്നോട്ടുപോകുകയാണെന്നും ആഞ്ചലോസ് വിമര്‍ശിച്ചു. 

പ്രകടനപത്രികയിലുള്ള ഒരു വാഗ്ദാനം പോലും നടപ്പാക്കാന്‍ കയര്‍ മന്ത്രിക്ക് സാധിച്ചിട്ടില്ല. തൊഴിലാളി സംഘടനകളുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്