കേരളം

'സര്‍ക്കാര്‍ തീക്കൊളളി കൊണ്ട് തലചൊറിയുന്നു'; എന്റെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ പൊലീസ് ചോര്‍ത്തുന്നു: ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊലീസിനെതിരെയുളള അഴിമതി ആരോപണങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തന്റെ ഫോണ്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി പൊലീസ് ചോര്‍ത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിനെതിരെയുളള അഴിമതികള്‍ പുറത്തു കൊണ്ടുവന്ന തിരുവനന്തപുരത്തെ ചില മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും പൊലീസ് ചോര്‍ത്തുന്നതായി ചെന്നിത്തല ആരോപിച്ചു. ഈ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ കുറെ ദിവസങ്ങളായി തന്റെയും തിരുവനന്തപുരത്തെ ചില മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ പൊലീസ് ചോര്‍ത്തുകയാണ്. പൊലീസിന്റെ അഴിമതികള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തകരെ വിളിപ്പിക്കുകയും അവരുടെ കോളുകള്‍ ട്രാക്ക് ചെയ്യുകയുമാണ്.  പ്രതിപക്ഷ നേതാക്കന്മാരുടെ ഫോണുകളും ചോര്‍ത്തുന്നുണ്ട്. ഈ നടപടി അംഗീകരിക്കാന്‍ സാധിക്കില്ല.  സര്‍ക്കാര്‍ തീക്കൊളളി കൊണ്ട് തലചൊറിയുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ഡല്‍ഹിയിലെ സംഭവങ്ങളില്‍ ചെന്നിത്തല ഉത്കണ്ഠ രേഖപ്പെടുത്തി. പൗരത്വ നിയമ ഭേദഗതിക്കെതിരെ സമാധാനപരമായാണ് ഡല്‍ഹിയില്‍ സമരം നടത്തിയിരുന്നത്. എന്നാല്‍ നിയമത്തെ അനുകൂലിക്കുന്നവര്‍ എന്ന് പറഞ്ഞ് അക്രമം നടത്തുന്നവരെ ഒരു രീതിയിലും അംഗീകരിക്കാന്‍ സാധിക്കില്ല. മരണസംഖ്യ കൂടി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട അമിത് ഷാ ഇത് മനഃപൂര്‍വ്വമല്ല എന്ന് പറഞ്ഞ് അക്രമികളെ വെളളപൂശാന്‍ ശ്രമിക്കുകയാണ്. ഇത് അപലപനീയമായ നടപടിയാണ്. അക്രമികളെ ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താമെന്ന് കരുതുന്നത് തെറ്റാണെന്നും ചെന്നിത്തല പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു