കേരളം

പനി ബാധിച്ച് മലേഷ്യയില്‍ നിന്നെത്തിയ പയ്യന്നൂര്‍ സ്വദേശി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പനി ബാധിച്ച് മലേഷ്യയില്‍ നിന്നെത്തി ചികില്‍സയിലായിരുന്ന രോഗി മരിച്ചു. പയ്യന്നൂര്‍ സ്വദേശിയായ 36 കാരനാണ് മരിച്ചത്. കൊറോണയാണെന്ന സംശയത്താല്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. യുവാവിന് വൈറല്‍ ന്യൂമോണിയ ആയിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. 

എന്നാല്‍ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് കൊറോണ ഇല്ലെന്ന് കണ്ടെത്തിയിരുന്നു. ആദ്യ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നെങ്കിലും, സ്ഥിരീകരണത്തിനായി രണ്ടാമതും രക്തസാംപിള്‍ പരിശോധനയ്ക്ക് നല്‍കിയിരുന്നു. ഇതിന്റെ ഫലം ഉച്ചയ്ക്ക് ലഭിക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

രണ്ടര വര്‍ഷമായി മലേഷ്യയില്‍ ജോലി നോക്കുന്ന യുവാവ് ഇന്നലെ പുലര്‍ച്ചെ ഒരുമണിയ്ക്കാണ് കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് നടത്തിയ പരിസോധനയിലാണ് കടുത്ത പനിയുണ്ടെന്ന് കണ്ടെത്തിയത്. കടുത്ത പനിയും ജലദോഷവും ശ്വാസതടസ്സവും ഉള്ള നിലയിലാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

ഓട്ടോ ഡ്രൈവര്‍ ശ്രീകാന്തിന്റെ കൊലപാതകം: പ്രതി പിടിയില്‍

ഹയര്‍സെക്കന്‍ഡറി അധ്യാപക സ്ഥലംമാറ്റം റദ്ദാക്കിയത് മാറിയവരെ ബാധിക്കില്ല: ഹൈക്കോടതി

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍