കേരളം

പാല്‍ വില കൂട്ടേണ്ടെന്ന് മില്‍മ ഡയറക്ടര്‍ ബോര്‍ഡ് യോഗം, സര്‍ക്കാരിനോട് സഹായം ആവശ്യപ്പെടും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പാലിന്റെ വില തല്‍ക്കാലം വര്‍ധിപ്പിക്കേണ്ടതില്ലെന്ന് മില്‍മ ഡയറക്ടര്‍ ബോര്‍ഡില്‍ തീരുമാനം. ലിറ്ററിന് ആറു രൂപ വരെ കൂട്ടണമെന്ന മേഖലാ യൂണിയനുകളുടെ ശുപാര്‍ശ ബോര്‍ഡ് അംഗീകരിച്ചില്ല.

ക്ഷീര കര്‍ഷകര്‍ക്കായി ഓണത്തിന് മുന്‍പ് ലിറ്ററിന് നാല് രൂപ മില്‍മ വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറ് രൂപ വരെ വര്‍ധിപ്പിക്കണമെന്ന ശുപാര്‍ശ യൂണിയനുകള്‍ മുന്നോട്ടുവച്ചത്. കാലിത്തീറ്റയുടെ വില കൂടിയതും വേനല്‍ക്കാലത്ത് പാലിന് ക്ഷാമം നേരിടുന്നതും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് വില വര്‍ധനയ്ക്ക് നീക്കം നടന്നത്. 

ആറ് രൂപ വീതം കൂട്ടാനാണ് തിരുവനന്തപുരം എറണാകുളം മേഖല യൂണിയനുകള്‍ മില്‍മയോട് ശുപാര്‍ശ ചെയ്തത്. വേനല്‍ക്കാലമായതിനാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് പാല്‍ ഇറക്കുമതി ചെയ്യേണ്ട സാഹചര്യമാണ്. അവിടെ അടുത്തിടെയുണ്ടായ വില വര്‍ധന കാരണം അധികം വില കൊടുത്ത് പാല്‍ ഇറക്കുമതി ചെയ്യണം.

പുറത്തുനിന്ന പാല്‍ വാങ്ങേണ്ടി വരുന്നതിലൂടെ മില്‍മ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാര്യം സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. കര്‍ഷകരുടെ അവസ്ഥയും സര്‍ക്കാരിനെ അറിയിക്കും. ക്ഷീര കര്‍ഷകരെ സര്‍ക്കാര്‍ സഹായിക്കണമെന്ന ആവശ്യം മില്‍മ സര്‍ക്കാരിനു മുന്നില്‍ വയ്ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം