കേരളം

ലൈഫ് മിഷൻ : രണ്ട് ലക്ഷം  വീടുകൾ നിർമ്മിച്ചതിന്റെ പ്രഖ്യാപനം ഇന്ന് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനസർക്കാരിന്‍റെ സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷൻ പ്രകാരം രണ്ട് ലക്ഷം  വീടുകൾ നിർമ്മിച്ചതിന്റെ പ്രഖ്യാപനം ഇന്ന് നടക്കും. വൈകീട്ട് മൂന്നിന്  മുഖ്യമന്ത്രി പിണറായി വിജയനാണ്  വീടുകൾ നിർമ്മിച്ചതിന്റെ പ്രഖ്യാപനം നടത്തുക.  പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം വീടുകൾ നിർമ്മിച്ച് നൽകിയത്. 2,14,000ത്തിലേറെ വീടുകളാണ് ഇതുവരെ പൂർത്തിയായിട്ടുള്ളത്. 

അടുത്തഘട്ടമായി മേഖലകൾ തിരിച്ച് ഭവനസമുച്ചയങ്ങൾ നിർമ്മിക്കാനാണ് തീരുമാനം.  ഇതുസംബന്ധിച്ച പ്രഖ്യാപനവും മുഖ്യമന്ത്രി ചടങ്ങിൽ നടത്തും. സംസ്ഥാനതലപരിപാടിക്ക് പുറമേ ലൈഫ് മിഷൻ വഴി വീട് കിട്ടിയവരുടെ സംഗമം പഞ്ചായത്ത് തലത്തിലും നടത്തുന്നുണ്ട്. രണ്ട് ലക്ഷം വീട് പൂർത്തിയാകുന്ന കരകുളം പഞ്ചായത്തിലെ തറട്ടയിലെ കാവുവിള ചന്ദ്രന്‍റെ  ഗൃഹപ്രവേശനചടങ്ങിൽ മുഖ്യമന്ത്രി പങ്കെടുക്കും.  രാവിലെ എട്ടരക്കാണ് ചടങ്ങ് നടക്കുക.

ലൈഫ് മിഷൻ പദ്ധതി യുഡിഎഫ് പദ്ധതിയുടെ തുടർച്ചയാണെന്ന പ്രതിപക്ഷ നേതാവിന്റെ വിമർശനത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. വീടുകൾ പൂർത്തികരിച്ചതിന്‍റെ ക്രെഡിറ്റ് പ്രതിപക്ഷ നേതാവിന് വേണമെങ്കിൽ എടുത്തോട്ടെയെന്ന് പിണറായി വിജയൻ പറഞ്ഞു. അവരുടെ വീടുകൾ പൂർത്തികരിക്കാൻ കഴിഞ്ഞുവെന്നതാണ് പ്രധാനം. അങ്ങനെ പൂർത്തിയാക്കിയത്  52,000 വീടുകളാണ്.  എന്നാൽ ഇടത് സർക്കാർ ഒന്നരലക്ഷത്തോളം വീടുകൾ  പുതുതായി നിർമ്മിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ