കേരളം

സംസ്ഥാനത്ത് അതിതീവ്ര കാലാവസ്ഥാ വ്യതിയാനം ; ഉടൻ മഴയില്ലെങ്കിൽ ഉഷ്ണ തരം​ഗത്തിന് സാധ്യത ; മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  സംസ്ഥാനത്ത് അതിതീവ്ര കാലാവസ്ഥാ വ്യതിയാനമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് കാലാവസ്ഥാ ​ഗവേഷകർ. ഉടൻ മഴ ലഭിച്ചില്ലെങ്കില്‍ സംസ്ഥാനത്ത്  ഉഷ്ണതരംഗത്തിന് സാധ്യതയുള്ളതായും ഗവേഷകർ മുന്നറിയിപ്പ് നൽകി. പാലക്കാട്,പുനലൂര്‍,കോട്ടയം എന്നിവിടങ്ങളിലാണ് ഉഷ്ണതരംഗം അനുഭവപ്പെടുക. സാധാരണ ഡിസംബര്‍ ,ജനുവരിയില്‍ അനുഭവപ്പെടാറുളള തണുപ്പ് ഇപ്പോഴില്ലെന്നും കാലാവസ്ഥ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

പലയിടത്തും 38 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തുന്നത്. വരുംദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില് ചൂട് 40 ഡിഗ്രി കടക്കുമെന്നാണ് വിലയിരുത്തല്‍. ഇത് ഉഷ്ണതരംഗത്തിലേക്ക് നയിക്കും. പാലക്കാട്,പുനലൂര്‍,കോട്ടയം എന്നീ സ്ഥലങ്ങള്‍ക്ക് പുറമെ സംസ്ഥാനത്ത് മറ്റെവിടെയും ഉഷ്ണതരംഗം പ്രതീക്ഷിക്കാമെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  2016ലാണ് സംസ്ഥാനത്ത് ആദ്യമായി ഉഷ്ണതരംഗം അനുഭവപ്പെട്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും