കേരളം

കിടപ്പുരോഗികളുടെ ക്ഷേമപെന്‍ഷനില്‍ കയ്യിട്ടുവാരി സിപിഐ ; 25 രോഗികളില്‍ നിന്നും 100 രൂപ വീതം പാര്‍ട്ടിഫണ്ടിലേക്ക് പിരിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം അഞ്ചലില്‍ കിടപ്പുരോഗികളുടെ ക്ഷേമപെന്‍ഷനില്‍ നിന്ന് സിപിഐ പണപ്പിരിവ് നടത്തിയതായി പരാതി. 25 ഓളം കിടപ്പുരോഗികളില്‍ നിന്നാണ് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയത്. തുച്ഛമായ ക്ഷേമപെന്‍ഷനില്‍ നിന്ന് 100 രൂപ വീതമാണ് പിരിച്ചത്. വനംമന്ത്രി കെ രാജുവിന്റെ മണ്ഡലത്തിലാണ് സംഭവം.

അഞ്ചല്‍ പഞ്ചായത്തിലെ പത്താംവാര്‍ഡിലെ 25 ഓളം കിടപ്പുരോഗികളില്‍ നിന്നാണ് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയത്. പാര്‍ട്ടി പ്രവര്‍ത്തനഫണ്ടിലേക്ക് എന്നുപറഞ്ഞാണ് 100 രൂപ പിടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. പക്ഷാഘാതം
വന്ന് ഏഴുവര്‍ഷമായി കിടപ്പിലായ അഞ്ചല്‍ സ്വദേശിനി വനജയുടെ പെന്‍ഷന്‍ തുകയില്‍ നിന്നും 100 രൂപ പിരിച്ചതായി സഹോദരി പറഞ്ഞു. സിപിഐ പ്രവര്‍ത്തനഫണ്ടിന്റെ രസീതും ഇവര്‍ക്ക് നല്‍കി.

കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ക്ഷേമപെന്‍ഷന്‍ എത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍ അഞ്ചല്‍ പഞ്ചായത്തിലെ പത്താംവാര്‍ഡിലെ കിടപ്പുരോഗികളോ, ബന്ധുക്കളോ അടുത്തുള്ള അംഗന്‍വാടിയില്‍ എത്തി പണം കൈപ്പറ്റാനാണ് പഞ്ചായത്ത് അംഗം നിര്‍ദേശിച്ചത്. ഇത്തരത്തില്‍ പണം വാങ്ങാന്‍ എത്തിയവര്‍ക്കാണ്, പെന്‍ഷനില്‍ നിന്നും 100 രൂപ എടുത്തശേഷം ബാക്കി തുക കൊടുത്തത്. പാര്‍ട്ടി പ്രവര്‍ത്തനഫണ്ടിലേക്ക് 100 രൂപ എടുത്തതിന്റെ രസീതും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.  സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ