കേരളം

പൊലീസ് സഹായത്തോടെ കുടിയൊഴിപ്പിക്കാൻ ശ്രമം; തീ കൊളുത്തിയ ആൾ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: താമസ സ്ഥലത്തു നിന്നു കുടിയിറക്കാൻ ശ്രമിച്ചതിൽ മനംനൊന്തു തീ കൊളുത്തിയ ആൾ മരിച്ചു. വണ്ണാമട വെള്ളാരങ്കൽമേട്ടിൽ താമസിക്കുന്ന തൃശൂർ സ്വദേശി രാജനാണു (65) മരിച്ചത്. ജല വകുപ്പിന്റെ പുറമ്പോക്കിൽ ഷെഡ് കെട്ടി താമസിക്കുന്നതായി ചൂണ്ടിക്കാട്ടി ഡിസംബർ 30നാണ് ഉദ്യോഗസ്ഥർ കുടിയൊഴിപ്പിക്കാനെത്തിയത്. ഇതിനിടെ രാജൻ ശരീരത്തിൽ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തുകയായിരുന്നു. ഉദ്യോഗസ്ഥരും പൊലീസും ചേർന്നു തൃശൂർ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. 

തൃശൂർ വല്ലച്ചിറയിലാണു രാജന്റെ കുടുംബം. മകൾ കരുണയുടെ ഭർത്താവ് ശെൽവരാജിന്റെ വീട് വെള്ളാരങ്കൽമേട്ടിലാണ്. വർഷങ്ങൾക്കു മുൻപു ശെൽവരാജ് മരിച്ചതോടെയാണു രാജൻ മകളുടെ വീടിനു സമീപത്തു താമസമാക്കിയത്.  ശെൽവരാജിന്റെ അച്ഛന്റെ പേരിലുള്ള സ്ഥലം വില കൊടുത്തു വാങ്ങിയാണു ഷെഡ് കെട്ടിയതെന്നും അതിനു രേഖകൾ കിട്ടിയില്ലെന്നും കരുണ പറഞ്ഞിരുന്നു. 

രേഖകൾ പ്രകാരം രാജൻ താമസിച്ചിരുന്നതുൾപ്പെടെയുള്ള സ്ഥലം പുറമ്പോക്കിൽപ്പെട്ടതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പല തവണ നോട്ടീസ് നൽകിയിട്ടും ഒഴിയാത്തതിനെ തുടർന്നാണു പൊലീസിന്റെ സഹായത്തോടെ കുടിയൊഴിപ്പിക്കാൻ ശ്രമിച്ചതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഓമനയാണു രാജന്റെ ഭാര്യ. മകൻ: ഉണ്ണിക്കൃഷ്ണൻ. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്നു രാവിലെ ഇരിങ്ങാലക്കുടയിലെ ശ്മശാനത്തിൽ സംസ്കാരം നടത്തും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും