കേരളം

സര്‍ക്കാര്‍ പോലും നിലപാട് മാറ്റി; പ്രവര്‍ത്തകര്‍ക്ക് എതിരെ കൂട്ടത്തോടെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ശബരിമല കര്‍മസമിതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കഴിഞ്ഞവര്‍ഷം ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലില്‍ പൊതു മുതല്‍ നശിപ്പിച്ചതിന് പ്രവര്‍ത്തകര്‍ക്ക് എതിരെ കൂട്ടത്തോടെ എടുത്ത കേസുകള്‍ പിന്‍വലിക്കണമെന്ന് ശബരിമല കര്‍മസമിതി. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ നിരവധി കേസുകളുണ്ട്. സര്‍ക്കാര്‍ പോലും നിലപാട് മാറ്റിയ സാഹചര്യത്തില്‍ ഇവ പിന്‍വലിക്കണമെന്നും കര്‍മസമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 

ശബരിമല യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ചാണ് കര്‍മസമിതി 2019 ജനുവരി മൂന്നിന് ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താലിലും അതിന് തൊട്ടുമുന്‍പത്തെ ദിവസവും സംസ്ഥാനത്ത് വ്യാപകമായി അക്രമങ്ങള്‍ നടന്നിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിന് കര്‍മസമിതിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 

ശബരിമല ഹര്‍ത്താലില്‍ സംസ്ഥാനത്ത് 990 കേസുകള്‍ റജിസ്റ്റര്‍ ചെയ്തുവെന്നാണ് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിവിധ കേസുകളിലായി 32,270 പേരെ പ്രതികളാക്കി. വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ അക്രമങ്ങളില്‍ 150 പൊലീസുകാര്‍ക്ക് പരിക്കേറ്റു. 141 സാധാരണക്കാര്‍ക്കും 11 സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. 

38.52 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിച്ചു. 6.45 ലക്ഷം രൂപയുടെ സ്വകാര്യ വസ്തുക്കള്‍ക്ക് നാശമുണ്ടായി. ന്‌നു കോടിയിലേറെ രൂപയുടെ നഷ്ടം കെഎസ്ആര്‍ടിസിക്ക് മാത്രമുണ്ടായെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും