കേരളം

ഇന്ന് സംസ്ഥാന വ്യാപക പഠിപ്പു മുടക്ക്; സംഘപരിവാര്‍ അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്ത് എഐഎസ്എഫ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കിന് ആഹ്വാനം ചെയ്ത് എഐഎസ്എഫ്. രാജ്യവ്യാപകമായി സംഘപരിവാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് പഠിപ്പു മുടക്കെന്ന് എഐഎസ്എഫ് അറിയിച്ചു.

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാന്‍ എഐഎസ്എഫ് ദേശീയ നേതൃത്വം ആഹ്വാനം ചെയ്തിരുന്നു.

ജെഎന്‍യുവിലെ അക്രമസംഭവങ്ങളില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷവിമര്‍ശനവുമായി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായു കനയ്യ കുമാര്‍ രംഗത്ത് വന്നിരുന്നു. ബിജെപി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുദ്ധം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

എത്ര നാണംകെട്ട സര്‍ക്കാരാണിത്. ആദ്യം അവര്‍ ഫീസ് വര്‍ദ്ധിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുമ്പോള്‍ പൊലീസിനെക്കൊണ്ട് തല്ലിക്കും, അതില്‍ വിദ്യാര്‍ത്ഥിതള്‍ വഴങ്ങിയില്ലെങ്കില്‍ അക്രമിക്കാന്‍ ഗുണ്ടകളെ വിടും. അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ അവര്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളോട് യുദ്ധം ചെയ്യുകയാണ്.  അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ക്ക് അടിച്ചൊതുക്കാന്‍ സാധിച്ചേക്കാം, പക്ഷേ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും എഴുന്നേല്‍ക്കുകതന്നെ ചെയ്യും. പാവപ്പെട്ടവര്‍ക്കും ഭരണഘടനയ്ക്കും എതിരെയുള്ള നിങ്ങളുടെ ഗൂഢാലോചനയെ അവര്‍ ഒരുമിച്ച് തോല്‍പ്പിക്കും.അദ്ദേഹം കൂട്ടിച്ചേര്‍ത്തുഞായറാഴ്ച വൈകുന്നേരത്തോടെയാണ് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുഖംമൂടി ധരിച്ച ഒരുസംഘം അക്രമം അഴിച്ചുവിട്ടത്. എബിവിപിയാണ് അക്രമത്തിന് പിന്നില്‍ എന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലുകളും മറ്റും തല്ലിതകര്‍ത്ത അക്രമികള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തലയടിച്ചു പൊട്ടിച്ചു. ഗുരുതരമായി പരിക്കേറ്റ ഐഷിയെയും മറ്റ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും എംയിസില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

എസിയുടെ തണുപ്പ് 26 ഡിഗ്രിക്ക് മുകളില്‍ സെറ്റ് ചെയ്യുക; 9 മണി കഴിഞ്ഞ് അലങ്കാരദീപങ്ങള്‍ വേണ്ട; വൈദ്യുതി നിയന്ത്രണം ഇങ്ങനെ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം