കേരളം

'തലപൊട്ടി ചോരയൊലിക്കുമ്പോഴും മീഡിയയ്ക്ക് ബൈറ്റ് കൊടുക്കുന്നു, സ്‌ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി'; പരിഹാസവുമായി ശോഭ സുരേന്ദ്രനും കെ സുരേന്ദ്രനും

സമകാലിക മലയാളം ഡെസ്ക്

ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍ പരിഹാസവുമായി സംസ്ഥാനത്തെ ബിജെപി നേതാക്കള്‍. മാരകായുധങ്ങളുമായി  മുഖംമൂടി അണിഞ്ഞെത്തിയ സംഘം വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് ശോഭ സുരേന്ദ്രനും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും പരിഹാസവുമായി രംഗത്തെത്തിയത്. 

തലപൊട്ടി ചോരയൊലിക്കുമ്പോഴും മീഡിയയ്ക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണെന്നാന്നായിരുന്നു ശോഭ സുരേന്ദ്രന്‍ ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. എന്താണ് സംഭവിച്ചതെന്ന് ദേശിയ മാധ്യമങ്ങളില്‍ നിന്നു വരുന്ന  വാര്‍ത്തകളില്‍ നിന്ന് വ്യക്തമാണെന്നും കേരളത്തിലെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ തെറ്റായി നല്‍കുകയാണെന്നും ഇരുവരും ആരോപിച്ചു. 

ശോഭ സുരേന്ദ്രന്റെ കുറിപ്പ് ഇങ്ങനെ; 'തല പൊട്ടി ചോര ഒലിക്കുമ്പോഴും മീഡിയക്ക് ബൈറ്റ് കൊടുക്കുന്നത് ആദ്യമായി കാണുകയാണ്. സ്‌ക്രിപ്റ്റ് എഴുതിയ മഹാന്റെ ബുദ്ധി! ദേശീയ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ നിന്ന് വ്യക്തമാണ് എന്താണ് സംഭവിച്ചെതെന്ന്. കേരളത്തിലെ മാധ്യമ സിംഹങ്ങളില്‍ നിന്ന് ഈ റിപ്പോര്‍ട്ടിങ്ങല്ലാതെ മറ്റൊന്നും പ്രതീക്ഷിച്ചില്ല.'

ജിഹാദികളുടെ പ്രചാരകരായി മലയാള മാധ്യമങ്ങള്‍ മാറുകയാണെന്നും വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ആക്രമിച്ചത് ഇടതു ജിഹാദി കോണ്‍ഗ്രസ് സംഘമാണ് എന്നുമാണ് കെ സുരേന്ദ്രന്‍ പറയുന്നത്. 'ജെ. എന്‍. യുവില്‍ കോണ്‍ഗ്രസ്സും ഇടതുസംഘടനകളും നടത്തിയ ഭീകരമായ അക്രമങ്ങളെ വെള്ളപൂശുന്ന വ്യാജവാര്‍ത്തകളാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്.ദേശീയമാധ്യമങ്ങള്‍ സത്യം പറയുമ്പോള്‍ മലയാള മാധ്യമങ്ങള്‍ പച്ചക്കള്ളമാണ് പ്രചരിപ്പിക്കുന്നത്.ജിഹാദികളുടെ പ്രചാരകരായി മലയാളമാധ്യമങ്ങള്‍ മാറുന്നത് കാണാതിരിക്കാനാവില്ല. അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ക്രൂരമായി അക്രമിച്ചത് ഇടതു ജിഹാദി കോണ്‍ഗ്രസ്സ് സംഘമാണ്.' സുരേന്ദ്രന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്