കേരളം

മകരവിളക്ക്; ശബരിമലയില്‍ പതിനഞ്ചിന് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

പമ്പ: മകരവിളക്ക് പ്രമാണിച്ച് 15നു തീര്‍ഥാടകര്‍ പതിനെട്ടാംപടി കയറുന്നതിനും പമ്പയില്‍നിന്നു സന്നിധാനത്തേക്കു പോകുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തും. 15ന് ഉച്ചപൂജ കഴിഞ്ഞ് നട അടച്ചാല്‍ പിന്നെ തിരുവാഭരണ ഘോഷയാത്ര എത്തി ദീപാരാധനയും മകരജ്യോതി ദര്‍ശനവും കഴിയും വരെ തീര്‍ഥാടകരെ പതിനെട്ടാംപടി കയറാന്‍ അനുവദിക്കില്ല. തിരുവാഭരണ ഘോഷയാത്രയെ സ്വീകരിക്കാനുളള ഒരുക്കങ്ങള്‍ക്കാണ് പതിനെട്ടാംപടി അടച്ചിടുന്നത്.

15ന് ഉച്ചയ്ക്കു ശേഷം പമ്പയില്‍നിന്നു സന്നിധാനത്തേക്കു തീര്‍ഥാടകരുടെ മലകയറ്റത്തിനും കര്‍ശന നിയന്ത്രണം ഉണ്ട്. തിരുവാഭരണ ഘോഷയാത്ര കടന്നു പോകാന്‍ വഴി ഒരുക്കുന്നതിനും അതിനു ശേഷം മകരജ്യോതി കാണാനായി നീലിമല, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളില്‍ അയ്യപ്പന്മാര്‍ കാത്തു നില്‍ക്കും. അതിനാലാണു നിയന്ത്രണം. 15ന് എരുമേലി - പമ്പ, വടശേരിക്കര-പമ്പ റൂട്ടുകളില്‍ വാഹന നിയന്ത്രണവും ഉണ്ട്. 15ന് ഉച്ചയ്ക്ക് 12ന് മുന്‍പു പമ്പയില്‍ എത്താന്‍ കഴിയുന്ന വാഹനങ്ങള്‍ മാത്രമേ എരുമേലി, പത്തനംതിട്ട, വടശേരിക്കര എന്നിവിടങ്ങളില്‍നിന്നു കടത്തിവിടൂ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ