കേരളം

രണ്ടു വര്‍ഷം മുന്‍പ് ശ്വാസകോശത്തില്‍ പല്ല് കുടുങ്ങി, മാറാതെ ന്യൂമോണിയ; നീക്കം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; രണ്ട് വര്‍ഷമായി മാറാതെയുള്ള ന്യുമോണിയയില്‍ കഷ്ടപ്പെടുകയായിരുന്നു കാസര്‍കോട് സ്വദേശിനി. അവസാനം ന്യൂമോണിയയ്ക്ക് കാരണമായ വില്ലനെ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ശ്വാസകോശത്തില്‍ നിന്ന്. രണ്ട് വര്‍ഷം മുന്‍പ് ശ്വാസകോശത്തില്‍ കുടുങ്ങിയ പല്ലാണ് മാറാതെയുള്ള ന്യുമോണിയയ്ക്ക് കാരണമായത്. ശ്വാസകോശത്തില്‍ നിന്ന് പല്ല് നീക്കം ചെയ്തു. 

63 വയസുകാരിയായ സ്ത്രീയാണ് മാറാതെയുള്ള ന്യൂമോണിയയെ തുടര്‍ന്ന് ദുരിതത്തിലായത്. പലസ്ഥലത്തും ചികിത്സിച്ചിട്ടും രോഗം മാറാത്തതിനെ തുടര്‍ന്നാണ് അമൃത ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്നത്. പരിശോധനയില്‍ ഇടത്തെ ശ്വാസകോശത്തില്‍ പല്ലു കുടുങ്ങിയതു മൂലമുണ്ടായ മുഴ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ശസ്ത്രക്രിയയില്‍ പല്ലും മുഴയും നീക്കം ചെയ്തു. ശസ്ത്രക്രിയ പൂര്‍ത്തിയാക്കി 48 മണിക്കൂറിനുള്ളില്‍ രോഗി ആശുപത്രി വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി