കേരളം

മരട് സ്വദേശിനിയായ 17കാരിയെ കൊന്ന് കാട്ടില്‍ തളളി; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍, കൊലയ്ക്ക് കാരണം പ്രണയനൈരാശ്യമെന്ന് പ്രതി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  ആണ്‍ സുഹൃത്ത് പെണ്‍കുട്ടിയെ കൊലപ്പെടുത്തി തമിഴ്‌നാട്ടിലെ കാട്ടില്‍ ഉപേക്ഷിച്ചു. കൊച്ചി മരട് സ്വദേശിനി ഈവയാണ് കൊല്ലപ്പെട്ടത്. 26 വയസ്സുകാരനായ ആണ്‍സുഹൃത്ത് സഫറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി സഞ്ചരിച്ച കാര്‍ മലക്കപ്പാറയില്‍ കണ്ടെത്തി. പ്രേമനൈരാശ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.

പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ചാലക്കുടി പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം പുറത്തറിഞ്ഞത്. കാറിലാണ് പെണ്‍കുട്ടി പോയത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കാറിന്റെ നമ്പര്‍ ലഭിച്ചത് പ്രതിയെ പിടികൂടാന്‍ സഹായകമായി.

പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചാലക്കുടി- അതിരപ്പിളളി റൂട്ടില്‍ പൊലീസ് തെരച്ചില്‍ ആരംഭിച്ചു.അതിനിടെയാണ് മലക്കപ്പാറയില്‍ വച്ച് കാറില്‍ ഒരു പെണ്‍കുട്ടിയെയും ആണ്‍സുഹൃത്തിനെയും കണ്ടതായുളള വിവരം പൊലീസിന് ലഭിച്ചത്. ഇതനുസരിച്ച് തമിഴ്‌നാട് പൊലീസിന് വിവരം കൈമാറി. തുടര്‍ന്ന് തമിഴ്‌നാട് ഭാഗത്തുളള മലക്കപ്പാറയില്‍ പൊലീസ് നടത്തിയ അേേന്വഷണത്തില്‍ കാര്‍ കണ്ടെത്തുകയായിരുന്നു.

എന്നാല്‍ കാറില്‍ പെണ്‍കുട്ടിയെ കണ്ടെത്താന്‍ സാധിച്ചില്ല.കാറിനകത്തെ രക്തക്കറ കണ്ട് സംശയം തോന്നിയ പൊലീസ് സഫറിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തു. തുടര്‍ന്നായിരുന്നു കൊലപാതക വിവരം പുറത്തറിയുന്നത്.

തമിഴ്‌നാട് ഭാഗത്തുളള മലക്കപ്പാറയില്‍ വച്ച് കാമുകിയെ കൊലപ്പെടുത്തിയതായി യുവാവ് കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. തുടര്‍ന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു.മൃതദേഹം കണ്ടെത്താന്‍ തമിഴ്‌നാട് പൊലീസും കേരള പൊലീസും സംയുക്തമായി തെരച്ചില്‍ നടത്തുകയാണ്. ഒരുമിച്ച ജീവിക്കാന്‍ തയ്യാറല്ല എന്ന് പെണ്‍കുട്ടി പറഞ്ഞതാണ് യുവാവിന്റെ പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്