കേരളം

കോഴിക്കോട് ഏഴ് വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:കാരശ്ശേരി ആനയാംകുന്ന് വിഎംഎച്ച്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴ് വിദ്യാര്‍ഥികള്‍ക്ക് എച്ച്1എന്‍1 പനി സ്ഥിരീകരിച്ചു. നാലുദിവസത്തിനിടെ സ്‌കൂളിലെ 10 ഓളം വിദ്യാര്‍ഥികള്‍ക്കും 13 അധ്യാപകര്‍ക്കും പനി പടര്‍ന്നുപിടിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളിലെത്തി പരിശോധന നടത്തി സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയക്കുകയായിരുന്നു. മണിപ്പാലില്‍ നടത്തിയ പരിശോധനയില്‍ ഏഴ് സാമ്പിളുകളില്‍ എച്ച്1എന്‍1 സ്ഥിരീകരിച്ചു.

എല്ലാ പനിബാധിതര്‍ക്കും ഒരേ ലക്ഷണങ്ങളായിരുന്നു. ചുമ, തൊണ്ടവേദന, കടുത്ത പനി എന്നിവയാണ് ലക്ഷണങ്ങള്‍. പനിബാധിച്ചവര്‍ക്ക് അസുഖം തീര്‍ത്തുമാറുന്നില്ലെന്നു മാത്രമല്ല, വേഗത്തില്‍ കൂടുതല്‍പേരിലേക്ക് പടരുകയുമാണുണ്ടായത്.

െ്രെപമറിവിഭാഗത്തിലും ഹയര്‍സെക്കന്‍ഡറി വിഭാഗത്തിലുമുള്ള കുട്ടികളില്‍ പനിബാധയില്ലെന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഹൈസ്‌കൂള്‍വിഭാഗത്തിലുള്ള കുട്ടികള്‍ക്കാണ് പനി ബാധിച്ചത്. ഇതില്‍ത്തന്നെ പത്താംക്ലാസിലെ കുട്ടികളാണ് പനിബാധിതരില്‍ ഭൂരിപക്ഷവും.

ഒരേസ്ഥലത്തുനിന്നുവരുന്ന കുട്ടികളല്ല പനിബാധിതരെന്നതും ശ്രദ്ധേയമാണ്. പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്ന് വരുന്ന കുട്ടികളിലാണ് രോഗംപിടിപെട്ടതായി കാണുന്നതെന്ന് പ്രധാനാധ്യാപകന്‍ തോമസ് മാത്യു പറഞ്ഞു.ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. നിലവില്‍ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. വിദ്യാര്‍ഥികളിലും അധ്യാപകരിലും പനി പടരുന്ന സാഹചര്യത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ സ്‌കൂളിന് അവധി നല്‍കിയിരിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്