കേരളം

'പരിശോധന ഭരണഘടനയിലെ വിശ്വാസത്തിന് വിധേയം'; ഡോക്ടർ ദമ്പതികളുടെ പ്രതിഷേധ ബോർഡ്   

സമകാലിക മലയാളം ഡെസ്ക്

പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ വേറിട്ട പ്രതിഷേധവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഒറ്റപ്പാലം സ്വദേശികളായ ഡോക്ടർ ദമ്പതികൾ. ഡോ. സരിനും ഭാര്യ ഡോ. സൗമ്യ സരിനുമാണ് തങ്ങളുടെ ബോർഡിനൊപ്പം പൗരത്വ നിയമ ഭേ​ദ​ഗതിക്കെതിരെ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. 


 
'പരിശോധനയും നിർദേശങ്ങളും ഭരണഘടനയിലുള്ള വിശ്വാസത്തിന് വിധേയമായിരിക്കു'മെന്നാണ് ഇവർ തങ്ങളുടെ ബോർഡിനൊപ്പം എഴുതിചേർത്തിരിക്കുന്നത്.  #INDIANS, #REPEALCAA, #NONRC തുടങ്ങിയ ഹാഷ്ടാ​ഗുകളും ബോർഡിൽ കാണാം. 

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നിലപാടുകൾ സധൈര്യം തുറന്നുപറയാൻ കാണിച്ച ചങ്കുറ്റത്തിനാണ് ഡോക്ടർമാർക്കുള്ള കൈയ്യടിയേറെയും. എന്നാൽ  രാഷ്ട്രീയവും തൊഴിലും കൂട്ടിച്ചേർക്കരുതെന്ന് ഉപദേശിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. 

കോൺഗ്രസ് റിസർച്ച് വിഭാഗം തലവൻ കൂടിയായ ഡോ. സരിൻ. സിവിൽ സർവീസ് ഉപേക്ഷിച്ചാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസില്‍ വന്‍ അഴിച്ചുപണി വരുന്നു?; തെരഞ്ഞെടുപ്പ് ഫലം സംസ്ഥാന നേതൃത്വത്തിനും വെല്ലുവിളി, റിപ്പോര്‍ട്ട്

കൊച്ചി മെട്രോ ഫീഡര്‍ ഓട്ടോ 'ഡിജിറ്റലായി'; തിങ്കളാഴ്ച മുതല്‍ സേവനം

നിർണായക പോരിന് പന്ത് ഇല്ല; ‍ഡൽഹിയെ അക്ഷർ പട്ടേൽ നയിക്കും

ആരോഗ്യനില മോശമായി; എസ് എം കൃഷ്ണ ഐസിയുവില്‍

'കലാകാരികളെ പോലും നികൃഷ്ടമായ കണ്ണോടെ കാണുന്നു'; ആര്‍ എംപി നേതാവ് ഹരിഹരനെതിരെ കേസെടുക്കണമെന്ന് ഡിവൈഎഫ്‌ഐ