കേരളം

വിവാഹിതയായ മകളുമായി പ്രണയബന്ധം: തൊടുപുഴയില്‍ യുവാവിനെ പിതാവ് കുത്തിക്കൊന്നു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: തൊടുപുഴയില്‍ യുവാവിനെ കാമുകിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി. അച്ചന്‍കവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്. പ്രതി വെങ്ങല്ലൂര്‍ സ്വദേശിയാണ്‌ സിയാദിനെ കുത്തിയത്. ഇയാള്‍ ഒളിവിലാണ്. 

വിവാഹിതയായ മകളുമായി സിയാദിന് ബന്ധമുണ്ടെന്ന് ആരോപണം നിലനിന്നിരുന്നു. രാത്രി സിയാദ് വീട്ടിലെത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു