കേരളം

ആദ്യ സൈറണ്‍ മുഴങ്ങി; ആകാംക്ഷയോടെ കേരളം; മരടിലെ ഫ്ലാറ്റുകൾ തകർന്നടിയാൻ ഇനി നിമിഷങ്ങൾ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മരടില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഫ്‌ലാറ്റു സമുച്ചയം പൊളിച്ചുനീക്കുന്നതിനു മുന്നറിയിപ്പായുള്ള ആദ്യ സൈറന്‍ മുഴങ്ങി. പതിനൊന്നു മണിക്കാണ് ഫ്‌ലാറ്റു പൊളിക്കുന്നതിനുള്ള ആദ്യ സ്‌ഫോടനം നടക്കുക.

ഹോളിഫെയ്ത്ത്, ആല്‍ഫ ഫഌറ്റുകളാണ് ഇന്ന് പൊളിക്കുന്നത്. ഇതിനായുള്ള മുന്നൊരുക്കങ്ങളെല്ലാം നടത്തിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ആദ്യ സൈറണ്‍ മുഴക്കുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥര്‍ അവസാനഘട്ട പരിശോധനകള്‍ നടത്തി. രണ്ട് ഫഌറ്റുകള്‍ക്കും സമീപത്തുള്ളവരെ ഒഴിപ്പിച്ചു. ഫഌറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രാവിലെ എട്ട് മുതല്‍ വൈകീട്ട് അഞ്ചുവരെ നിരോധനാജ്ഞയാണ്.

ആദ്യസ്‌ഫോടനം 11നും രണ്ടാമത്തേത് 11.05നും ആണ് നിശ്ചയിച്ചിട്ടുള്ളത്. എന്നാല്‍ ആദ്യ സ്‌ഫോടനത്തിലെ പൊടിശല്യംമൂലം രണ്ടാം സ്‌ഫോടനം ഏതാനും നിമിഷങ്ങള്‍ വൈകാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നാളെ രാവിലെ 11ന് ജെയിന്‍ കോറല്‍കോവും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും തകര്‍ക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി