കേരളം

വിദഗ്ധ ചികിത്സക്കായി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും  അമേരിക്കയിലേക്ക് പോയി; ശസ്ത്രക്രിയയ്ക്ക് വിധേയനാവും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചികിത്സയ്ക്കായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും അമേരിക്കയിലേക്ക് പോയി. മൂന്നാഴ്ചയാണ് അദ്ദേഹം അമേരിക്കയിലുണ്ടാവുക. 

അമേരിക്കയിലെ ഹൂസ്റ്റണിലാണ് കോടിയേരി വിദഗ്ധ ചികിത്സയ്ക്ക് വിധേയനാവുക. നേരത്തെ ഒക്ടോബറിലും കോടിയേരി ചികിത്സയ്ക്കായി ഹൂസ്റ്റണില്‍ എത്തിയിരുന്നു. അന്ന് തുടങ്ങിയ ചികിത്സയുടെ തുടര്‍ച്ചയെന്നോണം വേണ്ട ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് യാത്ര. 

13 മുതല്‍ 16 വരെ തുടര്‍ പരിശോധനകള്‍ക്കും ശസ്ത്രക്രിയയ്ക്കും കോടിയേരി വിധേയനാവും. ശസ്ത്രക്രിയക്ക് ശേഷം മൂന്നാഴ്ച വിശ്രമമെടുത്താവും തിരിച്ചെത്തുക. ഭാര്യ വിനോദിനിയും അദ്ദേഹത്തിനൊപ്പമുണ്ട്. ഈ മാസം 17 മുതല്‍ നടക്കുന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം യാത്ര എന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍, ആശുപത്രിയിലെ ക്രമീകരണങ്ങള്‍ സംബന്ധിച്ച് നിര്‍ദേശം വന്നതോടെ വെള്ളിയാഴ്ച തന്നെ പുറപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു