കേരളം

വിദ്യാര്‍ത്ഥിനിയുടെ കണ്ണില്‍ 2.5 സെന്റിമീറ്റര്‍ നീളമുളള വിര; കൊല്ലത്ത് ശസ്ത്രക്രിയ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം താലൂക്ക് ആശുപത്രിയില്‍  നേത്രരോഗ ചികിത്സയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയുടെ കണ്ണില്‍ വിര.  2.5 സെന്റിമീറ്റര്‍ നീളമുള്ള വിരയെ  ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു.നേത്രരോഗ വിദഗ്ധ ഡോ. അഞ്ജലിയാണ് ശസ്ത്രക്രിയ നടത്തിയത്. 

ഒന്‍പതിനു കണ്ണിലെ ചുവപ്പു നിറം കാരണം ചികിത്സയ്‌ക്കെത്തിയതാണ് 15 വയസ്സുകാരിയായ കുട്ടി.പരിശോധനയില്‍ കണ്‍തടത്തെയും കണ്‍പോളയെയും ബന്ധിപ്പിക്കുന്ന ആവരണമായ കണ്‍ജങ്‌ടൈവയുടെ ഉള്ളില്‍  വിരയെ  കണ്ടെത്തി. ഉടന്‍ തന്നെ പുറത്തെടുത്തു. ഡൈറോഫൈലേറിയ ഇനത്തില്‍പ്പെട്ടതാണ് വിരയെന്നു താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. കെ ആര്‍ സുനില്‍കുമാര്‍ അറിയിച്ചു. ചിലതരം കൊതുകുകളാണ് ഇതു പരത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു