കേരളം

ഗവര്‍ണറും സര്‍ക്കാരും തുറന്ന പോരില്‍; തദ്ദേശവാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിച്ച ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടില്ല; നടപടിയെ ചോദ്യം ചെയ്യാനില്ലെന്ന് മന്ത്രി; സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാരും ഗവര്‍ണറുമായുള്ള ഭിന്നതയ്ക്ക് ആക്കംകൂട്ടി തദ്ദേശവാര്‍ഡുകളുടെ എണ്ണം കൂട്ടുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ച്  ഗവര്‍ണര്‍. ഓര്‍ഡിനന്‍സില്‍ ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  മന്ത്രി എസി മൊയ്തീനെ  അറിയിച്ചു.  ഓര്‍ഡിനന്‍സിന്റെ ആവശ്യമെന്തെന്നും  ഇത്തരം വിഷയങ്ങള്‍ നിയമസഭയില്‍ കൊണ്ടുവന്ന് നിയമമാക്കണമെന്നും ഗവര്‍ണര്‍ മറുപടി നല്‍കി. പൗരത്വനിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ നിയമസഭ ചേര്‍ന്നല്ലോയെന്നും അദ്ദേഹം ചോദിച്ചു.  

അതേസമയം, ഗവര്‍ണര്‍ വിസമ്മതിച്ചത് എന്തുകൊണ്ടാണെന്നറിയില്ലെന്ന് മന്ത്രി എസി മൊയ്തീന്‍ പറഞ്ഞു. എന്നാല്‍  ഗവര്‍ണറുടെ നടപടിയെ ചോദ്യം ചെയ്യാനില്ല. വാര്‍ഡ് വിഭജനമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുന്നു. സര്‍ക്കാരിന്റേത് നീതിപൂര്‍വമായ നിലപാടാണെന്നും തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. സഭയില്‍ നിയമം പാസാക്കിയാലും ഒപ്പുവയ്‌ക്കേണ്ടത് ഗവര്‍ണറെന്നും മൊയ്തീന്‍ കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണറുടെ നടപടിയെ പ്രതിപക്ഷം സ്വാഗതം ചെയ്തു. ഓര്‍ഡിനന്‍സ് തയ്യാറാക്കിയത് അശാസ്ത്രീയവും രാഷ്ട്രീയ താത്പര്യങ്ങളോടെയുമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇനിയെങ്കിലും വാര്‍ഡുകള്‍ വര്‍ധിപ്പിക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെസി ജോസഫ് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ