കേരളം

പൗരത്വ നിയമം; സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ 

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ദേശീയ പൗരത്വ നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പോയതില്‍ തെറ്റില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതിയെ ആര്‍ക്കും സമീപിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു. 

നിയമഭേദഗതിയില്‍ തെറ്റുണ്ടെങ്കില്‍ നിയമപരമായി പോവുകയാണ് വേണ്ടത്. നിയമപരമല്ലാത്തതിനാലാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള നിയമസഭാ പ്രമേയത്തെ എതിര്‍ത്തതെന്നും ഗവര്‍ണര്‍ പറഞ്ഞു. 

പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നാണ് ഗവര്‍ണര്‍ അന്ന് നിലപാടെടുത്തത്. അധികാരപരിധിയില്‍പ്പെട്ട കാര്യങ്ങള്‍ക്ക് വേണം സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കാനെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല