കേരളം

വയനാട്ടിൽ റിസോർട്ടിന് നേർക്ക് കല്ലേറ് , ആദിവാസി സ്ത്രീകളോട് മോശമായി പെരുമാറരുതെന്ന് പോസ്റ്ററുകൾ ; മാവോയിസ്റ്റുകളെന്ന് പൊലീസ്

സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ : വയനാട് മേപ്പാടിയില്‍ ഹോംസ്റ്റേയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു. ആക്രമണത്തിന് പിന്നിൽ മാവേയിസ്റ്റുകളാണെന്ന് പൊലീസ് അറിയിച്ചു. ഹോംസ്റ്റേയുടെ  ചുമരില്‍ മാവോയിസ്റ്റുകളുടെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സംഭവം.

രാവിലെ സ്ഥലത്തെത്തിയ കാവല്‍ക്കാരനാണ് ചില്ലുകള്‍ തകര്‍ത്തിട്ടിരിക്കുന്നതും, സിപിഐ (മാവോയിസ്റ്റ്)ന്റെ പേരിലുള്ള പോസ്റ്ററുകളും കണ്ടത്. മാവോയിസ്റ്റ് നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകൾ‌ പതിച്ചിരിക്കുന്നത്. ആദിവാസി സ്ത്രീകളോടു മോശമായി പെരുമാറരുതെന്ന് പോസ്റ്ററിൽ താക്കീത് നൽകുന്നു.

മേപ്പാടി അട്ടമലയില്‍ സ്ഥിതിചെയ്യുന്ന ഹോം സ്റ്റേ ബംഗളൂരു സ്വദേശിയുടേയാണ്. മേപ്പാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്