കേരളം

നിയമസഭയുടെ മേല്‍ റസിഡന്റ് ഇല്ല; ഓര്‍ത്താല്‍ നന്ന്; ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 'കേരള ഗവര്‍ണര്‍ ഒരുകാര്യം മനസിലാക്കണം. ഇതൊരു ജനാധിപത്യരാഷ്ട്രമാണ്. ജനാധിപത്യരാഷ്ട്രത്തില്‍ ജനാധിപത്യവ്യവസ്ഥ ശരിയായ രീതിയില്‍ ഉള്‍ക്കൊള്ളാന്‍ പറ്റണം. പണ്ട് നാട്ടുരാജക്കന്‍മാരുടെ മേലെ റസിഡന്റുമാര്‍ ഉണ്ടായിരുന്നു. സംസ്ഥാന നിയമസഭയുടെ മേല്‍ അത്തരം റസിഡന്റുമാര്‍ ഇല്ലായെന്നത് ഓര്‍ക്കുന്നത് നല്ലതാണ്' - ഓര്‍ഡിനന്‍സ് വിഷയത്തില്‍ ഗവര്‍ണര്‍ക്ക് മറുപടിയായി പിണറായി പറഞ്ഞു. 

ഭരണഘടന ശരിയായ വിധത്തില്‍ ഒരാവര്‍ത്തികൂടി വായിച്ചാല്‍ എല്ലാ കാര്യത്തിലും നല്ല വ്യക്തതയുണ്ടാകുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 
കേന്ദ്ര സര്‍ക്കാരിന്റെ ഹീനമായ നടപടികള്‍ക്കെതിരെ ആവേശകരമായ പ്രതിഷേധ ജ്വാലയാണ് ആളിയത്. ആര്‍എസ്എസുകാരുടെ മനസ്സിലിരിക്കുന്നത് അനുവദിക്കില്ലെന്ന പ്രഖ്യാപനമാണിത്. ഇത് ഏതെങ്കിലും ഒരു മതവിഭാഗത്തിനു മാത്രം എതിരായുള്ള നിയമമായി കാണേണ്ടതില്ല. അതാണ് അസം അനുഭവം പഠിപ്പിക്കുന്നത്. അവിടെ ഹിന്ദുക്കളടക്കമുള്ള ലക്ഷങ്ങളാണ് പട്ടികയ്ക്കു പുറത്തായത്. മനുഷ്യസമൂഹം  ആര്‍ജിച്ച പുരോഗതിയെ തിരിച്ചുനടത്താനാണ് ശ്രമിക്കുന്നത്. അടിമ, ഉടമ വ്യവസ്ഥതിയിലേക്ക് തിരിച്ചുനടത്താനാണ് നീക്കം പിണറായി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ