കേരളം

സമയത്ത് മുഖ്യമന്ത്രിയെത്തി; സദസ്സില്‍ ആളൊഴിഞ്ഞ കസേരകള്‍ മാത്രം; പിണറായി മടങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി ഉദ്ഘാടനത്തിനെത്തിയ സമയത്ത് കാണാനായത് ആളില്ലാത്ത കസേരയും ഒഴിഞ്ഞ വേദിയും. സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം. നായനാര്‍ പാര്‍ക്കിലെ വേദിക്ക് സമീപം എത്തിയ പിണറായി വിജയന്‍ കാറില്‍ നിന്ന് ഇറങ്ങാതെ വണ്ടി തിരിച്ചുവിടാന്‍ ഡ്രൈവറോട് ആവശ്യപ്പെടുകായിരുന്നു. 

വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം നിശ്ചയിച്ചിരുന്നത് വൈകിട്ട് അഞ്ചുമണിക്കായിരുന്നു. അഞ്ചുമണിക്ക് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നും തുടര്‍ന്ന് ആറുമണിക്ക് നിശാഗന്ധിയിലേക്ക് മടങ്ങുമെന്നാണ് നിശ്ചയിച്ചിരുന്നത്. അഞ്ചുമണിക്കുള്ള പരിപാടിക്ക് അഞ്ച് പത്ത് കഴിഞ്ഞ് മുഖ്യമന്ത്രി എത്തി. പക്ഷെ നായനാര്‍ പാര്‍ക്കില്‍ ഉണ്ടായിരുന്നത് പൊലീസും മാധ്യമപ്രവര്‍ത്തകരും 
മാത്രം. പിന്നെ ഗാനമേള നടത്താനുള്ള ഓര്‍ക്കസ്ട്ര സംഘവും. 

വേദിക്ക് അഭിമുഖമായി വാഹനം വന്ന് നിര്‍ത്തിയതോടെ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ ഓടി എത്തി. ആളുകകള്‍ വന്നിട്ടില്ലെന്നും പ്രകടനം വരുന്നതേയുള്ളൂ എന്നും പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയെ സ്വീകരിക്കാനോ, പ്രകടനം ഇപ്പോള്‍ എത്തുമെന്ന് പറയാനോ സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ ഒരാളുപോലും ഉണ്ടായില്ല. ഇതോടെയാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാതെ മടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

നവകേരള ബസ് ബം​ഗളൂരു സര്‍വീസ് നാളെ മുതൽ; കോഴിക്കോട് നിന്ന് പുലർച്ചെ നാല് മണിക്ക് പുറപ്പെടും