കേരളം

കണ്ണീരില്‍ കുതിര്‍ന്ന് നാട് കാത്തിരിക്കുന്നു, മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

സമകാലിക മലയാളം ഡെസ്ക്

ശ്രീകാര്യം: നേപ്പാളിലെ റിസോര്‍ട്ടില്‍ വിഷവാതകം ശ്വസിച്ച് മരിച്ച ചെങ്കോട്ടുകോണത്തെ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങള്‍ വ്യാഴാഴ്ച നാട്ടിലെത്തിക്കും. അഞ്ച് പേരേയും ഒരുമിച്ച് വീട്ടുവളപ്പില്‍ സംസ്‌കാരിക്കും. ശനിയാഴ്ചയാണ് ശവസംസ്‌കാരം. 

വ്യാഴാഴ്ച രാവിലെ 11 മണിക്കുള്ള വിമാനത്തില്‍ മൃതദേഹങ്ങള്‍ ഡല്‍ഹിയില്‍ എത്തിക്കും. ഡല്‍ഹിയില്‍ നിന്ന് വിമാനമാര്‍ഗം മൂന്ന് മണിയോടെയാണ് തിരുവനന്തപുരത്ത് എത്തിക്കുന്നത്. ഈ കുടുംബത്തിലെ പ്രവീണ്‍ കുമാര്‍(39), ഭാര്യ ശരണ്യ ശശി(34), മക്കളായ ശ്രീഭദ്ര(9), ആര്‍ച്ച(9), അഭിനവ്(7) എന്നിവരാണ് മരിച്ചത്.  കോഴിക്കോട് കുന്ദമംഗലം സ്വദേശി രഞ്ജിത് കുമാർ, ഭാര്യ ഇന്ദുലക്ഷ്മി, മകൻ വൈഷ്ണവ് എന്നിവരുടെ മൃതദേഹങ്ങൾ ഇന്ന് വൈകിട്ട് മൂന്നരയ്ക്ക് എയർ ഇന്ത്യ വിമാനത്തിൽ ഡൽഹിയിലെത്തിക്കും. വെള്ളിയാഴ്ച ഉച്ചയ്‌ക്ക് 12ന് കോഴിക്കോട്ടെത്തിക്കും.

ശരണ്യയുടെ അച്ഛനും സഹോദരിയും മറ്റ് ബന്ധുക്കളും ചൊവ്വാഴ്ച തന്നെ ചെങ്കോട്ടുകോണത്ത് സ്വാമിയാര്‍മഠം അയ്യന്‍കോയിക്കല്‍ ലൈനിലെ രോഹിണിഭവനില്‍ എത്തി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കുമ്മനം രാജശേഖരന്‍, പാലോട് രവി, എന്‍ പീതാംബരക്കുറുപ്പ് തുടങ്ങിയ നേതാക്കളും വീട്ടിലെത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്