കേരളം

കൊറോണ വൈറസ്: സൗദിയിലെ നഴ്‌സുമാരെ കേരളത്തിലേക്കെത്തിക്കുന്നത് അവരുടെ ആരോഗ്യത്തിന് ഗുണം ചെയ്യില്ല; ആശങ്കപ്പെടേണ്ടതില്ലെന്ന് കെകെ ശൈലജ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സൗദിയിലെ നഴ്‌സുമാര്‍ക്ക്  സുരക്ഷയൊരുക്കാന്‍ നോര്‍ക്ക വഴി ഇടപെടല്‍ നടത്തിയെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ.  നഴ്‌സുമാരെ ഇപ്പോള്‍ കേരളത്തിലേക്കെത്തിക്കുന്നത് അവരുടെ ആരോഗ്യത്തിന് ഗുണം ചെയ്യില്ല. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജാഗ്രതാ നടപടികള്‍ സ്വീകരിച്ചതായും ശൈലജ പറഞ്ഞു.

വൈറസ് ബാധയുടെ സൂചനകള്‍ കണ്ടാല്‍ മറച്ചുവെയ്ക്കരുത്. ജനങ്ങള്‍ ആരോഗ്യവകുപ്പുമായി സഹകരിക്കണമെന്നും നിപ പോലെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

അതേസമയം സൗദി അറേബ്യയിലെ അസിര്‍ അബാ അല്‍ ഹയാത്ത് ആശുപത്രിയിലെ നേഴ്‌സുമാര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടായ സംഭവം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

സൗദി സര്‍ക്കാരുമായി ബന്ധപ്പെട്ട് രോഗബാധയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സയും സംരക്ഷണവും ഉറപ്പുവരുത്തുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

വയറിലെ കൊഴുപ്പ് ഇല്ലാതാക്കാൻ നെയ്യ്; ഹൃദയത്തിനും തലച്ചോറിനും ഒരു പോലെ ​ഗുണം

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം