കേരളം

എടിഎമ്മിൽ എത്തിയത് 500രൂപയെടുക്കാൻ, കിട്ടിയ തുക കണ്ട് അങ്കണവാടി അധ്യാപിക ഞെട്ടി; പിന്നീട് സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനെത്തിയ അധ്യാപികയ്ക്ക് 500രൂപയ്ക്ക് പകരം ലഭിച്ചത് 10000 രൂപ. പാലാ സിവിൽ സ്റ്റേഷന് സമീപമുള്ള എസ്ബിഐ എടിഎമ്മിൽ നിന്നാണ് അധികപണം ലഭിച്ചത്. അങ്കണവാടി അധ്യാപികയും വലവൂര്‍ സ്വദേശിനിയുമായ ആലി അഗസ്റ്റിനാണ് എടിഎമ്മിൽ നിന്ന് കൂടുതൽ പണം ലഭിച്ചത്.

2577 രൂപ മാത്രമാണ് ആലിയുടെ അക്കൗണ്ടിൽ ഉണ്ടായിരുന്ന തുക. ഇതിൽ നിന്ന് 500 രൂപ പിൻവലിക്കാനാണ് ഇവർ എടിഎമ്മിൽ എത്തിയത്. എന്നാൽ 500 എന്ന് അടിച്ചുകൊടുത്തപ്പോൾ 10000രൂപ വന്നത് കണ്ട് ആലി ആദ്യമൊന്ന് ഞെട്ടി. പിന്നീട് എടിഎമ്മിൻ്റെ തകരാറു കാരണമാകാം ഇങ്ങനെ സംഭവിച്ചത് എന്ന് ആശ്വസിക്കുകയായിരുന്നു.

വിവരം ബാങ്ക് അധികൃതരെ അറിയിച്ചശേഷം അദിക തുക ‌ബാങ്കിൽ തിരിച്ചേൽപ്പിക്കുകയായിരുന്നു ഇവർ. തകരാര്‍ പരിഹരിക്കാനായി എടിഎമ്മും പൂട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു