കേരളം

ആരും ഓടുപൊളിച്ചുവന്നവരല്ല; സഭയുടെയും ജനങ്ങളുടെയും അന്തസ്സ് ഉയര്‍ത്തിപ്പിടിക്കണം; ഗവര്‍ണര്‍ക്ക് എതിരെ പ്രമേയം പാസാക്കണമെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ നല്‍കിയ പ്രമേയ നോട്ടീസില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സഭയുടെ അന്തസ്സും അഭിമാനവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ സഭാനേതാവായ മുഖ്യമന്ത്രി പരാജയപ്പെട്ടപ്പോഴാണ് ആ ഉത്തരവാദിത്തം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ താനേറ്റെടുത്തത്.  ജനങ്ങളുടെ വികാരവും സഭയുടെ അന്തസ്സും ഉയര്‍ത്തിപ്പിടിക്കാന്‍ സഭാചട്ടം 130 പ്രകാരം താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും അദ്ദേംഹം തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സഭ എല്ലാവരുടേതുമാണ്. ഭരണകക്ഷി പ്രതിപക്ഷ വ്യത്യാസമില്ല. സഭയിലുള്ളവര്‍ ആരും ഓടുപൊളിച്ചുവന്നവരല്ല, അവരെല്ലാം ജനങ്ങള്‍ തെരഞ്ഞെടുത്തു വന്നതാണ്. കേരള നിയമസഭയുടെ ഉന്നതമായ നിലവാരത്തേയും പ്രമേയം പാസാക്കാനുള്ള ഔചിത്യത്തെയും ചോദ്യം ചെയ്ത ഗവര്‍ണറുടെ നപടി അങ്ങേയറ്റം അവഹേളനപരമാണെന്നും അദ്ദേഹം പറഞ്ഞു. 

ഗവര്‍ണറെ പുറത്താക്കണമെന്ന പ്രമേയ നോട്ടീസില്‍ അഭിപ്രായം പറയാത്ത മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. തന്റെ പ്രമേയ നോട്ടീസിനെ ജനങ്ങള്‍ പൂര്‍ണമായും സ്വാഗതം ചെയ്യുന്നുണ്ട്. പൗരത്വ നിമയഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയതുപോലുള്ള സംഭവം കേരള നിയമസഭയുടെ ചരിത്രത്തില്‍ ഒരിക്കലും ഉണ്ടാക്കാത്തതാണ്. ബിജെപി അംഗം പോലും യോജിച്ചാണ് പ്രമേയം പാസാക്കിയത്. ആ സാഹചര്യത്തില്‍ ഗവര്‍ണര്‍ വളരെ മോശമായ തരത്തില്‍ പരസ്യ പ്രസ്താവന നടത്തിയപ്പോള്‍ മുഖ്യമന്ത്രി പ്രതികരിക്കുമെന്ന് കരുതി. അതുണ്ടാകാതെ വന്നപ്പോളാണ് തനിക്ക് വിഷയം ഏറ്റെടുക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഗവര്‍ണര്‍ക്ക് എതിരെ പ്രമേയം പാസാക്കിയ ചരിത്രം കേരള നിയമസഭയ്ക്കുണ്ട്. മുന്‍ ഗവര്‍ണര്‍ രാം ദുലാരി സിന്‍ഹ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് നിയമസഭ അറിയാതെ അംഗങ്ങളെ നോമിനേറ്റ് ചെയ്തപ്പോള്‍ അന്നത്തെ ഭരണകക്ഷി ഗവര്‍ണര്‍ക്ക് എതിരെ പ്രമേയം കൊണ്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രമേയം ചര്‍ച്ച ചെയ്ത് പാസാക്കണം. ഏത് വകുപ്പ് അനുസരിച്ചാണ് പ്രമേയം നിയമവിരുദ്ധമാണെന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. സഭാചട്ടങ്ങള്‍ അനുസരിച്ചാണ് പ്രമേയമത്തിന് നോട്ടീസ് നല്‍കിയത്.ഗവര്‍ണര്‍ സംസ്ഥാനത്തെ  ജനങ്ങളെ അധിക്ഷേപിച്ചു. മലപ്പുറത്ത് നടന്ന ഒരു റസിഡന്റ് പ്രയോഗം ഒഴിച്ചാല്‍ കേരളത്തിലെ മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് എതിരെ ഒന്നും പറഞ്ഞിട്ടില്ല. 

ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പ്രശ്‌നമില്ലെന്നും ചെന്നിത്തല കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ശ്രമിക്കുകയാണെന്നുമുള്ള നിയമമന്ത്രി ഏ കെ ബാലന്റെ പ്രസ്താവനയെയും അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്നാണ് ബാലന്‍ പറഞ്ഞത്. ബാലന്‍ പറയുന്നത് കേട്ടാല്‍ എല്ലാദിവസവും ഗവപര്‍ണര്‍ സര്‍ക്കാരിന് പൂമാല ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന് തോന്നും. സഭാകാര്യങ്ങളെ പുച്ഛിക്കുന്ന ഗവര്‍ണറുടെ നടപടി ബഹുമതിയായാണോ മന്ത്രി കാണുന്നത്? പൗരത്വ നിയമത്തിന് എതിരെ കോടതിയില്‍ പോകണമെന്ന് സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടത് താനാണ്. ഈ പ്രമേയംകൊണ്ടുവരേണ്ടത് താനായിരുന്നില്ല. മുഖ്യമന്ത്രിയായിരുന്നു.ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ബിജെപി രാഷ്ട്രീയം കളിക്കുകയാണ്. ഗവര്‍ണറുടെ നിലപാട് വലിയ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ