കേരളം

വിമർശിക്കുന്നവർ സ്വയം തിരിഞ്ഞുനോക്കണം; മുരളീധരനെതിരെ മുല്ലപ്പള്ളിയുടെ ഒളിയമ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെപിസിസി ഭാരവാഹി പട്ടികക്കെതിരെയുള്ള കെ മുരളീധരൻ എംപി ഉന്നയിച്ച വിമർശനത്തിന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരോക്ഷമായ മറുപടി. ഭാരവാഹി പട്ടികയെ വിമർശിക്കുന്നവർ സ്വയം തിരിഞ്ഞു നോക്കണമെന്ന്​ മുല്ലപ്പള്ളി പറഞ്ഞു. പുനഃസംഘടിപ്പിച്ച കെപിസിസിയുടെ ആദ്യ യോഗത്തിലായിരുന്നു മുല്ലപ്പള്ളിയുടെ ഒളിയമ്പ്. 

പാർട്ടിയിൽ പരസ്യ വിമർശനങ്ങൾ അനുവദിക്കില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. അച്ചടക്ക ലംഘനം കോൺഗ്രസിൽ വെച്ചുപൊറുപ്പിക്കില്ല. സമൂഹ മാധ്യമങ്ങളിൽ നേതാക്കളെ അപകീർത്തിപ്പെടുത്തിയാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ്​ നൽകി. 

യോ​ഗ്യതയുള്ളവരാണ് കെപിസിസി ഭാരവാഹികളായി എത്തിയിട്ടുള്ളത്. മുമ്പ്​ പല പദവികളും ഏറ്റെടുത്ത സമയത്ത്​ പാർട്ടിക്ക്​ വേണ്ടി കഠിനാധ്വാനം ചെയ്​തവരാണ്​ അവർ. ലോക്​സഭ തെരഞ്ഞെടുപ്പിൽ 19 സീറ്റിലും വിജയിച്ച സാഹചര്യം മാറിയിട്ടുണ്ട്​. എല്ലാ നേതാക്കളും ഭാരവാഹികളും കഠിനാധ്വാനം ചെയ്​താൽ മാത്രമേ യുഡിഎഫിന്​ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും വിജയിക്കാൻ സാധിക്കൂ എന്നും മുല്ലപ്പള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു