കേരളം

കേരള പൊലീസില്‍ ഇനി വനിതാ പൊലീസ് ഇല്ല, പൊലീസ് മാത്രം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള പൊലീസില്‍ ഇനി എല്ലാവരും പൊലീസുകാര്‍ മാത്രം. വനിതാ പൊലീസ് എന്ന് ഔദ്യോഗിക സ്ഥാനങ്ങള്‍ക്ക് മുന്‍പില്‍ ചേര്‍ക്കുന്ന രീതി ഇനിയുണ്ടാവില്ല. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

രണ്ട് വിഭാഗങ്ങളാണ് ഇപ്പോള്‍ വനിതാ പൊലീസില്‍ ഉള്ളത്. 1995ന് മുന്‍പ് സേനയില്‍ എത്തിയവരും, അതിന് ശേഷമെത്തിയവരും. വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍, വനിതാ എസ്‌ഐ, വനിതാ സിഐ, വനിതാ ഡിവൈഎസ്പി എന്നിങ്ങനെയാണ് വനിതാ പൊലീസുകാരെ മുന്‍പ് അഭിസംബോധന ചെയ്തിരുന്നത്. 

എന്നാല്‍, 2011ല്‍ വനിതാ പൊലീസ് കോണ്‍സ്റ്റബിളിന്റെ പേര് സിവില്‍ പൊലീസ് ഓഫീസറെന്നും, ഹെഡ് കോണ്‍സ്റ്റബിളിന്റെ പേര് സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറെന്നുമാക്കി. ബറ്റാലിയനുകളില്‍ വനിതയെന്ന പദം ഒഴിവാക്കി പൊലീസ് കോണ്‍സ്റ്റബിളും ഹവില്‍ദാറുമാക്കി. പക്ഷേ, വനിതാ പൊലീസുകാര്‍ സ്ഥാനപ്പേരിന് മുന്‍പില്‍ വനിത എന്നുപയോഗിക്കുന്നത് തുടര്‍ന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്