കേരളം

'ലിസി'യുടെ പേര് മാറ്റി, നാളെ മുതല്‍ ടൗണ്‍ ഹാള്‍ മെട്രോ സ്‌റ്റേഷന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലിസി മെട്രോ സ്‌റ്റേഷന്റെ പേര് മാറ്റുന്നു. ലിസി മെട്രോ സ്‌റ്റേഷന്റെ പേര് ടൗണ്‍ ഹാള്‍ മെട്രോ സ്‌റ്റേഷന്‍ എന്നാക്കാനുള്ള കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചു. 

ഫെബ്രുവരി ഒന്നുമുതല്‍ പുതിയ പേര് പ്രാബല്യത്തില്‍ വരും. മറ്റ് മെട്രോ സ്‌റ്റേഷനുകളുടെ പേരുമായി യോജിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പുതിയ പേര് നിര്‍ദേശിച്ചത്. മാത്രമല്ല, സ്റ്റേഷന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനവും പുതിയ പേര് നല്‍കാന്‍ പരിഗണിച്ചെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ പറഞ്ഞു. 

നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനും, എറണാകുളം ടൗണ്‍ ഹാളിനും സമീപമാണ് ലിസി മെട്രോ സ്‌റ്റേഷന്‍. മെട്രോ സ്‌റ്റേഷനുകള്‍ക്കുള്ളിലെ മാപ്പുകള്‍, നെയിം ബോര്‍ഡുകള്‍, സൂചനാ ബോര്‍ഡുകള്‍, ട്രെയ്ന്‍ പ്രഖ്യാപനങ്ങള്‍ എന്നിങ്ങനെയുള്ളിടത്തെല്ലാം പുതിയ പേര് വരും. പേര് മാറ്റത്തിന് കെഎംആര്‍എല്‍ ഡയറക്ടര്‍ ബോര്‍ഡ് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. തുടര്‍ന്ന് സര്‍ക്കാരിന്റെ അംഗികാരത്തിനായി കാത്തിരിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും

'ശിക്ഷിക്കാനുള്ള തെളിവുണ്ട്', പി ജയരാജന്‍ വധശ്രമക്കേസിലെ ഏഴ് പ്രതികളെ വെറുതെ വിട്ടതിനെതിരെയുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍