കേരളം

സുഹൃത്തുക്കളുമായി വഴക്ക് ; വൈരാ​ഗ്യം തീർക്കാൻ അയൽവാസിക്ക് നേർക്ക് ആസിഡ് ആക്രമണം ; ഗുരുതര പരിക്ക്

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : അയൽവാസിയുടെ ആസിഡ് ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. പള്ളിക്കൽ ഇളംപള്ളിൽ ചക്കൻചിറമലയിൽ ചരുവിള പുത്തൻവീട്ടിൽ അഭിലാഷിനാണ്(25) പരിക്കേറ്റത്.  ബുധനാഴ്ച രാത്രി 10 മണിയോടെയായിരുന്നു ആക്രമണം. സംഭവത്തിൽ അയൽവാസിയായ ചക്കൻചിറമലയിൽ വിദ്യാഭവനിൽ വിശ്വംഭരനെ(44) അടൂർ പൊലീസ് അറസ്റ്റുചെയ്തു.

അഭിലാഷിന്റെ സുഹൃത്തുക്കളും വിശ്വംഭരനുമായി കുറച്ചുനാൾമുൻപ് വഴക്കുണ്ടായിരുന്നു. ഇതിന്റെ വൈരാ​ഗ്യത്തിൽ അഭിലാഷിന്റെ വീടിനു സമീപത്ത്‌ ഒളിച്ചിരുന്ന വിശ്വംഭരൻ കുപ്പിയിൽ കരുതിയ ആസിഡ് അഭിലാഷിന്റെ ശരീരത്തിൽ ഒഴിക്കുകയായിരുന്നു. മുഖത്തും കണ്ണിനും ശരീരത്തിന്റെ പലഭാഗത്തും ഗുരുതര പരിക്കേറ്റ അഭിലാഷിനെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

ഷെയര്‍ ട്രേഡിങ്ങിലൂടെയും ഓണ്‍ലൈന്‍ ജോലിയിലൂടെയും കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം; എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും പോയത് ലക്ഷങ്ങള്‍

പൂരനും അര്‍ഷദും തകര്‍ത്താടിയിട്ടും ജയിക്കാനായില്ല; ലഖ്‌നൗവിനെ തോല്‍പ്പിച്ച് ഡല്‍ഹി

നവവധുവിനെ മര്‍ദിച്ച രാഹുലിനെതിരെ വധശ്രമത്തിന് കേസ്; അറസ്റ്റ് ഉടന്‍