കേരളം

മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് 5000 രൂപ വീതം; ധനസഹായ വിതരണം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജനുവരി ഒന്നിന് ശേഷം തൊഴില്‍ വിസ, കാലാവധി കഴിയാത്ത പാസ്‌പോര്‍ട്ട് എന്നിവയുമായി നാട്ടില്‍ വരുകയും ലോക്ക്ഡൗണ്‍ കാരണം മടങ്ങിപ്പോകാന്‍ കഴിയാത്തതുമായ പ്രവാസി മലയാളികള്‍ക്ക്  സര്‍ക്കാര്‍ നോര്‍ക്ക വഴി പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായ വിതരണം ആരംഭിച്ചു.

ആവശ്യമായ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്കാണ് തുക ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി തുടങ്ങിയത്. സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ഇല്ലാത്ത പ്രവാസികള്‍ക്ക് എന്‍.ആര്‍.ഒ/ സ്വദേശത്തുള്ള  ജോയിന്റ് ബാങ്ക് അക്കൗണ്ട്, ഇത്തരം അക്കൗണ്ട് ഇല്ലാത്തവര്‍ക്ക് ബന്ധുത്വം തെളിയിക്കുന്നതിനുള്ള മതിയായ രേഖകള്‍ സമര്‍പ്പിച്ച ഭാര്യ/ ഭര്‍ത്താവിന്റെ അക്കൗണ്ട് എന്നിവയിലേക്കാണ് തുക അയയ്ക്കുന്നത്.

എന്‍.ആര്‍.ഐ അക്കൗണ്ടിലേക്ക് പണം അയയ്ക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ