കേരളം

മൂന്ന് മാസം തവണ അടച്ചാൽ വിദ്യാർത്ഥികൾക്ക് ലാപ്ടോപ്; വിദ്യാശ്രീ പദ്ധതിയുമായി കെഎസ്എഫ്ഇ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ വിദ്യാർത്ഥികളുടെ പഠനം കൂടുതൽ ഫലപ്രദമാക്കുന്നതിനായി കുട്ടികൾക്ക് ലാപ്‌ടോപ് വിതരണം ചെയ്യുന്ന പദ്ധതി കെഎസ്എഫ്ഇ മുഖേന നടപ്പാക്കാൻ മന്ത്രിസഭാ യോഗം അനുമതി നൽകി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെഎസ്എഫ്ഇ വിദ്യാശ്രീ എന്ന പേരിൽ കുടുംബശ്രീയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

15,000 രൂപ ചിട്ടിത്തുകയും 500 രൂപ മാസ അടവുമുള്ള 30 മാസത്തെ സമ്പാദ്യ പദ്ധതി ഇതിനായി കെഎസ്എഫ്ഇ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയിൽ ചേർന്ന് മൂന്ന് മാസം തവണകൾ അടക്കുന്നവർക്ക് 15,000 രൂപ പരമാവധി വിലയുള്ള ലാപ്‌ടോപ് കെഎസ്എഫ്ഇ മുഖേന വായ്പയായി നൽകും.

വായ്പയുടെ പലിശ നാല് ശതമാനം കെഎസ്എഫ്ഇയും അഞ്ച് ശതമാനം സർക്കാറും വഹിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഈ പദ്ധതി വഴി ലാപ്‌ടോപ് വാങ്ങുന്ന കുട്ടികൾക്ക് വിവിധ വകുപ്പുകളുടെയും സർക്കാർ ഏജൻസികളുടെയും സന്നദ്ധ സംഘടനകളുടെയും സബ്‌സിഡി ലഭ്യമാക്കാൻ ശ്രമിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

ചില്ലറയെച്ചൊല്ലി തര്‍ക്കം; കണ്ടക്ടര്‍ തള്ളിയിട്ട യാത്രക്കാരന്‍ മരിച്ചു

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

മുസ്ലിം സംവരണം നിലനിര്‍ത്തും; ആന്ധ്രയില്‍ ബിജെപിയെ തള്ളി സഖ്യകക്ഷി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു