കേരളം

കാസർക്കോട് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കോവിഡില്ല

സമകാലിക മലയാളം ഡെസ്ക്

കാസർക്കോട്: ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ മരിച്ച ഉത്തർപ്രദേശ് സ്വദേശിയായ യുവാവിന്റെ കോവിഡ് പരിശോധനാ ഫലം നെ​ഗറ്റീവ്. ഉത്തർപ്രദേശിലെ കനൗജ് സ്വദേശിയായ ബണ്ഡിലാൽ (24) ആണ് നിരീക്ഷണത്തിലിരിക്കെ മരിച്ചത്. 

കാസർക്കോട് ലോഡ്ജിലായിരുന്നു യുവാവ് കഴിഞ്ഞിരുന്നത്. ഇയാൾക്ക് അപസ്മാര രോ​ഗം ഉണ്ടായിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 

സ്ഥാനത്ത് ഇന്ന് 160 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഏറ്റവുമധികം പേർ രോഗ മുക്തരായ ദിനം കൂടിയാണിന്ന്. ചികിത്സയിലിരുന്ന 202 പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആയി.

പത്തനംതിട്ട ജില്ലയിൽ 27 പേർക്കും, മലപ്പുറം ജില്ലയിൽ 24 പേർക്കും, പാലക്കാട് ജില്ലയിൽ 18 പേർക്കും, ആലപ്പുഴ ജില്ലയിൽ 16 പേർക്കും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ ജില്ലകളിൽ 9 പേർക്ക് വീതവും ഇടുക്കി ജില്ലയിൽ 8 പേർക്കും, കോഴിക്കോട് ജില്ലയിൽ 7 പേർക്കും, കാസർകോട് ജില്ലയിൽ 5 പേർക്കും, വയനാട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്