കേരളം

യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ല, ജോസ് എങ്ങോട്ടു പോവുമെന്നു പറയാനാവില്ല: പിജെ ജോസഫ്

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ജോസ് കെ മാണി പക്ഷത്തിന് യുഡിഎഫില്‍ തുടരാന്‍ അര്‍ഹതയില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പിജെ ജോസഫ്. ഇതു യുഡിഎഫ് കൂട്ടായി എടുത്ത തീരുമാനമാണെന്ന് പിജെ ജോസഫ് പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കൈമാറണം എന്ന കേരള കോണ്‍ഗ്രസ് നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് പിജെ ജോസഫ് പറഞ്ഞു. സ്ഥാനം കൈമാറി നല്ല കുട്ടിയായി തിരിച്ചുവന്നാല്‍ ജോസിന് യുഡിഎഫില്‍ തുടരാനായേക്കും. അതു താന്‍ നേരത്തെയും പറഞ്ഞിട്ടുള്ളതാണാണ്. യുഡിഎഫിന്റെ തീരുമാനം തള്ളിപ്പറഞ്ഞ് മുന്നണിയില്‍ തുടരാനാവില്ല. ഇതാണ് യുഡിഎഫ് നേതൃത്വം വ്യക്തമാക്കിയതെന്ന്, ജോസ് പക്ഷത്തെ പുറത്താക്കിയിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ജോസഫ് പറഞ്ഞു.

ജോസ് കെ മാണി ഇനി എങ്ങോട്ടുപോവുമെന്നു പറയാനാവില്ല. എല്‍ഡിഎഫില്‍ പോവുമോ എന്നു ചോദിച്ചപ്പോള്‍ എല്‍ഡിഎഫോ  എന്‍ഡിഎയോ ആണോ എന്നൊന്നും തനിക്കറിയില്ലെന്നായിരുന്നു ജോസഫിന്റെ മറുപടി. അനന്തമജ്ഞാതം എന്നു പറഞ്ഞ പോലെയാണ് അവരുടെ സ്ഥിതി.

ജോസ് പക്ഷത്തിന്റെ അടിത്തറ പൊളിയുകയാണെന്നും കൂടുതല്‍ പേര്‍ പുറത്തുവരുമെന്നും ജോസഫ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്