കേരളം

തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെ പൊലീസുകാരന് കോവിഡ് ; ഉറവിടം വ്യക്തമല്ല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : തിരുവനന്തപുരത്ത് പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. നന്ദാവനം എ ആര്‍ ക്യാമ്പിലെ പൊലീസുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ കണ്ടെയ്ന്‍മെന്റ് മേഖലയില്‍ ജോലി ചെയ്തിരുന്നതായാണ് സൂചന.

എന്നാല്‍ രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല. 27-ാം തീയതി വരെ ഇദ്ദേഹം എആര്‍ ക്യാമ്പില്‍ ജോലിക്ക് എത്തിയിരുന്നു. 28-ാം തീയതി പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനഫലമാണ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞത്. ആനയറ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സമയത്ത് ഇദ്ദേഹം അവിടെ ജോലി ചെയ്തിരുന്നു. കൂടാതെ 24 ന് ഇദ്ദേഹം ജോലിയുമായി ബന്ധപ്പെട്ട് ആലുവയില്‍ പോയിരുന്നു. അദ്ദേഹത്തിന്റെ രോഗബാധയുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്