കേരളം

പച്ചക്കറിക്കടക്കാരനുമായി സമ്പര്‍ക്കം : ടെസ്റ്റ് നടത്തിയതില്‍ 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; കായംകുളത്ത് അതീവ ജാഗ്രത

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ഉറവിടം അറിയാത്ത കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കായംകുളത്ത് അതീവ ജാഗ്രത. കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറിക്കടക്കാരനുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടത്തിയതില്‍ 13 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ഈ കുടുംബവുമായും കച്ചവട സ്ഥാപനവുമായും ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടങ്കില്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് കായംകുളം എംഎല്‍എ യു പ്രതിഭ ആവശ്യപ്പെട്ടു.

എല്ലാവരും ജില്ലാ ഭരണകൂടം നല്‍കുന്ന നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണം. സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുമായോ താലൂക്ക് ആശുപത്രിയുമായോ ബന്ധപ്പെടണം. അവര്‍ നല്കുന്ന നിര്‍ദ്ദേശം അനുസരിച്ച് ടെസ്റ്റ് നടത്തണം. ഒരു മണിക്കൂറില്‍ കായംകുളം താലൂക്ക് ആശുപത്രിയില്‍ 10 പേര്‍ക്ക് ടെസ്റ്റ് നടത്താന്‍ കഴിയും.

മാസ്‌ക്, സാമൂഹിക അകലം ഇവ കൃത്യമായി പാലിക്കണം. സമ്പര്‍ക്കം ഉണ്ടായിട്ടുണ്ടങ്കില്‍ ആരും അത് മറച്ചു വക്കരുത്. ടെസ്റ്റ് നടത്തുന്നതു കൊണ്ട് യാതൊരു ദോഷവും ഇല്ല. എല്ലാവരും സഹകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി